/sports-new/cricket/2024/04/28/zaheer-khan-team-prediction-t20-world-cup-2024-sanju-samson-is-out

സഹീർ ഖാന്റെ ടി20 ടീമിൽ സഞ്ജുവില്ല, പകരം പന്ത്;റോയൽ ചലഞ്ചേഴ്സിന്റെ പുതുമുഖവും ടീമിൽ

മുൻ ഇന്ത്യൻ താരം സഹീർ ഖാൻ പ്രഖ്യാപിച്ച 16 അംഗ ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചിട്ടില്ല

dot image

മുംബൈ: ടി20 ലോകകപ്പ് ടീമിനുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആരൊക്കെ ടീമിലുൾപ്പെടുമെന്നത് സംബന്ധിച്ച് ചർച്ചകൾ തകൃതിയാണ്. പല പ്രമുഖരും മുൻ താരങ്ങളും തങ്ങൾ പ്രതീക്ഷിക്കുന്ന ടീമിനെ പ്രഖ്യാപിക്കുന്നുണ്ട്. മുൻ ഇന്ത്യൻ താരം സഹീർ ഖാൻ പ്രഖ്യാപിച്ച 16 അംഗ ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചിട്ടില്ല. പകരം റിഷഭ് പന്തിനെയാണ് വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ ഒരു പുതുമുഖ ബൗളറും സഹീർ ഖാന്റെ ടീമിൽ ഇടംനേടിയിട്ടുണ്ട്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് വേണ്ടി കളിക്കുന്ന യാഷ് ദയാലാണ് പുതുമുഖ താരം.

മുഹമ്മദ് ഷമിക്ക് പരിക്കേറ്റ ഒഴിവിലാണ് 26കാരനായ യുപി താരം യാഷ് ദയാലിനെ സഹീർ ഖാൻ ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുത്തത്. മുഹമ്മദ് സിറാജ് മികവിലേക്കുയർന്നില്ലെങ്കിൽ കളിപ്പിക്കാവുന്ന താരമായാണ് യാഷ് ദയാലിനെ പരിഗണിച്ചതെന്ന് സഹീർ ഖാൻ പറയുന്നു. ഐപിഎല്ലിനെ ഈ സീസണിലെ ഒരു മത്സരത്തിൽ യഷ് ദയാൽ അഞ്ചുവിക്കറ്റ് നേട്ടം നേടിയിരുന്നു. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെ മാത്രമാണ് സഹീർ ഉൾപ്പെടുത്തിയത്. കെഎൽ രാഹുൽ, സഞ്ജു സാംസൺ, ദിനേഷ് കാർത്തിക് ഉൾപ്പെടെ മറ്റ് ഓപ്ഷനുകൾ ഉണ്ടെങ്കിലും നാല് പേസ് ബൗളർമാരെ ഉൾപ്പെടുത്താനാണ് പന്തിനെ മാത്രം തിരഞ്ഞെടുത്തതെന്ന് സഹീർ പറയുന്നു.

സഹീർ ഖാൻ ടീം ഇങ്ങനെ

രോഹിത് ശർമ, ശുഭ്മാൻ ഗിൽ/യാശ്വസി ജയ്സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, റിങ്കു സിങ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, യാഷ് ദയാൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ.

നീല കുപ്പായത്തിൽ അരങ്ങേറ്റത്തിനൊരുങ്ങി ആശയും സജനയും;ഇന്ത്യ-ബംഗ്ലാദേശ് ടി20 ഇന്ന്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us