ഇന്ത്യന് കുപ്പായത്തില് സജനയ്ക്ക് അരങ്ങേറ്റം, ആശ ബെഞ്ചിൽ; ബംഗ്ലാദേശിനെതിരെ ഇന്ത്യ ബാറ്റ് ചെയ്യുന്നു

സൂപ്പർ താരങ്ങളെയെല്ലാം കളത്തിലിറക്കിയാണ് ഇന്ന് ഇന്ത്യ ഇറങ്ങുന്നത്.

dot image

സിൽഹത്: ബംഗ്ലാദേശിനെതിരായ ആദ്യ ടി20 മത്സരത്തിൽ പ്ലെയിംഗ് ഇലവനിൽ ഇടംനേടി മലയാളി താരം സജന സജീവൻ. വയനാട് സ്വദേശിയായ സജന ഡബ്ല്യുപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമാണ്. മറ്റൊരു മലയാളി താരമായ ആശ ശോഭനയ്ക്ക് ഇന്നത്തെ ടി20 മത്സരത്തിൽ അവസരം ലഭിച്ചില്ല. റോയൽ ചലഞ്ചേഴ്സ് ബെംഗുളൂരുവിന്റെ താരമാണ് ആശ ശോഭന. പ്രീമിയർ ലീഗിലെ മിന്നും പ്രകടനമാണ് ഇരുവർക്കും ഇന്ത്യൻ ടീമിലേക്ക് വഴിയൊരുക്കിയത്

അതേസമയം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബാറ്റിങ് തെരഞ്ഞെടുത്തു. സൂപ്പർ താരങ്ങളെയെല്ലാം കളത്തിലിറക്കിയാണ് ഇന്ന് ഇന്ത്യ ഇറങ്ങുന്നത്. ക്യാപ്റ്റൻ ഹർമൻപ്രതീനെ കൂടാതെ സ്മൃതി മന്ദാന, യാസ്തിക ഭാട്യ, ദീപ്തി ശർമ, ഷെഫാലി വര്മ തുടങ്ങിയ എ ക്ലാസ് താരങ്ങളെല്ലാം ബംഗ്ലാദേശിനെതിരെ കളത്തിലിറങ്ങുന്നുണ്ട്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ഐപിഎൽ മത്സരശേഷം ഉറങ്ങുന്നത് മൂന്ന് മണിക്ക്; മികവിന്റെ രഹസ്യം വെളിപ്പെടുത്തി ധോണി

ടീം ഇന്ത്യ: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സമൃതി മന്ദാന, യാസ്തിക ഭാട്യ, ദീപ്തി ശർമ, ഷെഫാലി വർമ, സജന സജീവൻ, റിച്ച ഘോഷ്, പൂജ വസ്ത്രകാർ, രേണുക സിങ് ഠാക്കൂർ, ശ്രേയാങ്ക പാട്ടീൽ, രാധ യാദവ്.

ഐപിഎല്ലിലെ ബാറ്റിംഗ് വിസ്ഫോടനം; നിലവാരക്കുറവ് എവിടെയാണ് ?

ടീം ബംഗ്ലാദേശ്: നിഗർ സുൽത്താന ജോതി (ക്യാപ്റ്റൻ), നഹിദ അക്തർ, ദിലാര അക്തർ, ശോഭന മൊസ്തരി, മുർഷിക ഖാതൂൻ, ഷൊർണ അക്തർ, റബേയ, ഫഹീമ ഖാത്തൂൻ, മറൂഫ അക്തർ, സുൽത്താന ഖാത്തൂൻ, ഫരീഹ ഇസ്ലാം.

dot image
To advertise here,contact us
dot image