
കൊല്ക്കത്ത: കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പഞ്ചാബ് കിങ്സിന്റെ റെക്കോര്ഡ് റണ്ചെയ്സില് പ്രതികരിച്ച് ഇന്ത്യന് സ്പിന്നറും രാജസ്ഥാന് റോയല്സ് താരവുമായ രവിചന്ദ്രന് അശ്വിന്. കൊല്ക്കത്തയിലെ ഈഡന് ഗാര്ഡന്സില് ബാറ്റിങ് വിസ്ഫോടനമാണ് അരങ്ങേറിയത്. കൊല്ക്കത്തയുടെ അടിയും പഞ്ചാബിന്റെ തിരിച്ചടിയുമായി ബാറ്റര്മാര് ബൗളര്മാരെ അടിച്ചുപറത്തുന്ന കാഴ്ചയാണ് കാണാനായത്. ഇതില് പ്രതികരിച്ചാണ് അശ്വിന് രംഗത്തെത്തിയത്.
അടിക്ക് തിരിച്ചടി; റെക്കോര്ഡ് ചെയ്സിനൊടുവില് പഞ്ചാബ് കിങ്സിന് ത്രില്ലര് വിജയംകൊല്ക്കത്ത- പഞ്ചാബ് മത്സരത്തിലെ ബൗളര്മാരുടെ അവസ്ഥയില് അശ്വിന് ആശങ്ക ഉന്നയിക്കുകയും ചെയ്തു. 'ദയവുചെയ്ത് ആരെങ്കിലും ബൗളര്മാരെ രക്ഷിക്കൂ', മത്സരശേഷം അശ്വിന് എക്സില് കുറിച്ചു. ഇരുടീമിലെയും ബൗളര്മാരോട് സഹതാപം തോന്നിയ അശ്വിന് SOS (Save Our Soul) ഇമോജിയോടെയാണ് പോസ്റ്റ് ചെയ്തത്.
“Save the bowlers” someone plsss
— Ashwin 🇮🇳 (@ashwinravi99) April 26, 2024
🆘🆘🆘 #KKRvsPBKS #IPL2024
ഇരുടീമിന്റെയും ഇന്നിങ്സുകളിലായി 523 റണ്സാണ് ഇന്നലെ പിറന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്ക്കത്ത നിശ്ചിത 20 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തില് 261 റണ്സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങില് 18.4 ഓവറില് രണ്ട് വിക്കറ്റ് നഷ്ടത്തില് 262 റണ്സ് നേടിയാണ് പഞ്ചാബ് വിജയം പിടിച്ചെടുത്തത്.