'രോഹിത്തില് നിന്ന് ഇതൊക്കെയാണ് പഠിച്ചത്'; താരത്തിന്റെ ക്യാപ്റ്റന്സിയെ പുകഴ്ത്തി റിഷഭ് പന്ത്

വൈകിട്ട് 3.30നാണ് ഡല്ഹി- മുംബൈ മത്സരം

dot image

ന്യൂഡല്ഹി: ഇന്ത്യന് പ്രീമിയര് ലീഗില് ഇന്ന് ഡല്ഹി ക്യാപിറ്റല്സ് മുംബൈ ഇന്ത്യന്സിനെ നേരിടും. ന്യൂഡല്ഹിയിലെ അരുണ് ജയ്റ്റ്ലി സ്റ്റേഡിയത്തില് വൈകിട്ട് 3.30നാണ് മത്സരം. മത്സരത്തിന് മുന്നോടിയായി രോഹിത് ശര്മ്മയുടെ ക്യാപ്റ്റന്സി മികവിനെക്കുറിച്ച് സംസാരിക്കുകയാണ് ഡല്ഹി ക്യാപ്റ്റന് റിഷഭ് പന്ത്. സഹതാരങ്ങളെ മനസ്സിലാക്കാനും പിന്തുണയ്ക്കാനും കഴിവുള്ള നായകനാണെന്നും പന്ത് പറഞ്ഞു.

'രോഹിത് ഭായിയുമായി നിങ്ങള്ക്ക് ഒരുപാട് പുത്തന് ആശയങ്ങള് പങ്കുവെക്കാനാകും. അദ്ദേഹം എല്ലാം ശ്രദ്ധിച്ച് കേട്ടതിന് ശേഷം അഭിപ്രായം അറിയിക്കും. പ്രത്യേക സ്ട്രാറ്റജി എപ്പോള് പ്രയോഗിക്കണമെന്ന് രോഹിത് ഭായിക്ക് അറിയാം. അദ്ദേഹം ഫലത്തെ അടിസ്ഥാനമാക്കി മാത്രം പ്രവര്ത്തിക്കുന്ന വ്യക്തിയാണ്', പന്ത് പറയുന്നു.

'ഓരോ കളിക്കാരനെയും രോഹിത് ഭായി വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ടാവും. അദ്ദേഹം കളിക്കാരുടെ ചിന്തകള് കൃത്യമായി മനസ്സിലാക്കുകയും ആ കാര്യം നടക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുകയും ചെയ്യും. താരങ്ങള്ക്കിടയില് ഒരു വിശ്വാസ്യത കൊണ്ടുവരാന് രോഹിത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹം ആളുകളെ വിശ്വസിക്കുകയും അവര് അദ്ദേഹത്തെ തിരിച്ച് വിശ്വസിക്കുകയും ചെയ്യുന്നു. ഇതെല്ലാമാണ് ഞാന് അദ്ദേഹത്തില് നിന്ന് പഠിച്ച കാര്യങ്ങള്', പന്ത് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image