സൺറൈസേഴ്സ് ആദ്യം ബാറ്റ് ചെയ്യണമായിരുന്നു; തോൽവിയിൽ പാറ്റ് കമ്മിൻസ്

വിജയത്തിൽ താനും തോൽവിയിൽ ഡാനിയേൽ വെട്ടോറിയുമാണ് സംസാരിക്കുന്നത്

dot image

ഹൈദരാബാദ്: ഐപിഎൽ തുടർവിജയങ്ങളുടെ ശോഭകെടുത്തി സൺറൈസേഴ്സ് തോൽവി വഴങ്ങിയിരിക്കുകയാണ്. 35 റൺസിനാണ് സൺറൈസേഴ്സിന്റെ തോൽവി. പിന്നാലെ പരാജയ കാരണം വ്യക്തമാക്കി ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസ് രംഗത്തെത്തി. എല്ലാ മത്സരങ്ങളും ആർക്കും വിജയിക്കാൻ കഴിയില്ലെന്നാണ് കമ്മിൻസിന്റെ വാക്കുകൾ.

ഇത് ഹൈദരാബാദിന്റെ ദിവസമല്ല. ചില ഓവറുകളിൽ കൂടുതൽ റൺസ് വഴങ്ങേണ്ടി വന്നു. ചില വിക്കറ്റുകൾ അനാവശ്യമായി നഷ്ടപ്പെട്ടു. സൺറൈസേഴ്സ് ആദ്യം ബാറ്റ് ചെയ്യണമായിരുന്നു. അതായിരുന്നു നല്ലത്. കുറച്ച് മത്സരങ്ങൾക്ക് മുമ്പ് ആദ്യം പന്തെറിയുന്നതാണ് നല്ലതെന്ന് കരുതിയിരുന്നു. എന്തായാലും കാര്യങ്ങൾ കരുതിയതുപോലെ പോയില്ല. ടീം വിജയത്തിൽ താനും തോൽവിയിൽ ഡാനിയേൽ വെട്ടോറിയുമാണ് സംസാരിക്കുന്നതെന്നും കമ്മിൻസ് പ്രതികരിച്ചു.

കണക്കുപറഞ്ഞ് പന്ത്, വിമർശകരെ നിങ്ങൾക്ക് ആള് മാറി; താരത്തിന് ആരാധക പിന്തുണ

സൺറൈസേഴ്സ് നന്നായി കളിച്ചു. ഇനി ഈ മത്സരത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. ഒന്നോ രണ്ടോ മത്സരത്തിലെ തിരിച്ചടികൾ ടീമിനെ ബാധിക്കില്ല. എവിടെയാണ് പരാജയപ്പെട്ടതെന്ന് കൂടുതൽ ചിന്തിക്കും. വരും മത്സരങ്ങളിൽ തിരിച്ചുവരവിന് ശ്രമിക്കുമെന്നും പാറ്റ് കമ്മിൻസ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image