ഫീൽഡിൽ എന്തിന് അമ്പയർ? ചോദ്യവുമായി നവജ്യോത് സിംഗ് സിദ്ദു

ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് കോഹ്ലി ഔട്ടാണെന്ന് വിധിക്കപ്പെട്ടത്.

dot image

ഡൽഹി: ക്രിക്കറ്റിൽ ഫീൽഡ് അമ്പയർ എന്തിനെന്ന ചോദ്യവുമായി ഇന്ത്യൻ മുൻ താരം നവജ്യോത് സിംഗ് സിദ്ദു. നിലവിൽ അമ്പയർമാരുടെ 90 ശതമാനം ജോലിയും സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്. കഴിഞ്ഞ വനിതാ പ്രീമിയർ ലീഗോടെ വൈഡിനും നോബോളിനും റിവ്യൂ സിസ്റ്റം വന്നു. വളരെ കുറച്ച് കാര്യങ്ങൾക്ക് മാത്രമാണ് ഇപ്പോൾ അമ്പയർ ഫീൽഡിലേക്ക് എത്തുന്നതെന്നും സിദ്ദു പറഞ്ഞു.

വിരാട് കോഹ്ലിയുടെ വിക്കറ്റിൽ മാത്രമല്ല മറ്റ് പല കാര്യങ്ങളിലും താൻ നിരാശനാണ്. ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് കോഹ്ലി ഔട്ടാണെന്ന് വിധിക്കപ്പെട്ടത്. ഇതാരെങ്കിലും അളന്ന് നോക്കിയിട്ടുണ്ടോയെന്ന് സിദ്ദു ചോദിച്ചു.

ആവേശം ജനിപ്പിച്ച രംഗങ്ങൾ; ടി20 ലോകകപ്പ് ഇന്ത്യ-പാകിസ്താൻ പ്രൊമോ

ബീമറുകൾ എറിയുന്നത് ക്രിക്കറ്റിൽ നിയമപരമാണ്. ചിലപ്പോൾ യോർക്കറിന് ശ്രമിക്കുമ്പോൾ അത് ബീമറുകളാകും. അത് ബാറ്ററുടെ ശരീരത്തിൽ തട്ടിയാൽ ബൗളർ ക്ഷമ ചോദിക്കാറുണ്ട്. എന്നാൽ ഒരു ബീമർ വരുമ്പോൾ ക്രീസിന് വെളിയിൽ ആണെന്ന കാരണത്താൽ താരത്തിന്റെ ശരീരത്തിൽ കൊണ്ടാൽ അത് നോബോൾ അല്ലെന്ന് പറയാൻ കഴിയുമോയെന്നും സിദ്ദു ചോദിച്ചു.

dot image
To advertise here,contact us
dot image