പിറന്നാൾ ആഘോഷം വ്യത്യസ്തം; പെൺകുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ച് സച്ചിൻ

കുട്ടികൾക്കൊപ്പമുള്ള അനുഭവങ്ങളും സച്ചിൻ പങ്കുവെച്ചു.

dot image

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ 51-ാം പിറന്നാൾ ദിനമാണ് ഇന്ന്. വ്യത്യസ്തമായ രീതിയിലാണ് ക്രിക്കറ്റ് ഇതിഹാസം തന്റെ പിറന്നാൾ ആഘോഷിച്ചത്. മുംബൈയിലെ ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ചാണ് സച്ചിൻ തന്റെ പിറന്നാൾ ദിനം മനോഹരമാക്കിയത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

സച്ചിനൊപ്പം ഭാര്യ അഞ്ജലിയും ഉണ്ടായിരുന്നു. പിന്നാലെ കുട്ടികൾക്ക് തണ്ണീർമത്തനും മറ്റ് പഴവർഗങ്ങളും സച്ചിൻ വിതരണം ചെയ്തു. സച്ചിൻ തെണ്ടുൽക്കർ ഫൗണ്ടേഷനുമായി ചേർന്നാണ് പ്രവർത്തനങ്ങൾ നടന്നത്. കുട്ടികൾക്കൊപ്പമുള്ള അനുഭവങ്ങളും സച്ചിൻ പങ്കുവെച്ചു.

എന്റെ പ്രകടനത്തിന് കാരണം ധോണിയുടെ ഉപദേശം: മാർക്കസ് സ്റ്റോയിൻസ്

ഫുട്ബോൾ കളിക്കുന്നത് തനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണ്. മികച്ച ഒരു കൂട്ടം കുട്ടികളോടൊപ്പം താൻ ഫുട്ബോൾ കളിക്കുകയും പിറന്നാൾ ആഘോഷിക്കുകയും ചെയ്തു. തന്റെ പിറന്നാളിന് ആദ്യം നന്മകൾ നേർന്നത് ഈ പെൺകുട്ടികളാണെന്നും സച്ചിൻ കുറിച്ചു.

dot image
To advertise here,contact us
dot image