
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ചൊരു വിജയം സ്വന്തമാക്കിയിരിക്കുകയാണ് ലഖ്നൗ സൂപ്പർ ജയന്റ്സ്. എങ്കിലും ഇന്ത്യൻ താരം കൂടിയായ ലഖ്നൗ നായകൻ കെ എൽ രാഹുൽ നിരാശപ്പെടുത്തി. 14 പന്തിൽ ഒരു ഫോറും ഒരു സിക്സും സഹിതം 16 റൺസെടുത്ത് താരം പുറത്തായി. ട്വന്റി 20 ക്രിക്കറ്റിന് അനുയോജ്യമാണോ ഈ മെല്ലെപ്പോക്കെന്നായിരുന്നു രാഹുൽ നേരിട്ട ചോദ്യം. ഇതിന് താരം മറുപടി പറയുകയാണ്.
കഴിഞ്ഞ രണ്ട് വർഷമായി ട്വന്റി 20 ക്രിക്കറ്റിന് മാറ്റം വന്നിട്ടുണ്ട്. എല്ലാ മത്സരങ്ങളിലും 170ന് മുകളിൽ സ്കോർ ചെയ്യപ്പെടുന്നു. പവർപ്ലേയിൽ മികച്ച ബാറ്റിംഗ് പുറത്തെടുത്താലേ ഏതൊരു മത്സരവും വിജയിക്കാൻ കഴിയൂ. താൻ കുറച്ച് വർഷങ്ങളായി ട്വന്റി 20 ക്രിക്കറ്റ് അധികം കളിച്ചിട്ടില്ല. ഇംപാക്ട് പ്ലെയർ ഉള്ളതിനാൽ ഒരു അധിക ബാറ്ററെ കൂടി ലഭിക്കുന്നു. ഇത് കുറച്ച് സ്വതന്ത്രമായി കളിക്കാൻ തനിക്ക് അവസരമൊരുക്കുന്നതായി രാഹുൽ പ്രതികരിച്ചു.
മാർകസ് സ്റ്റോയ്നിസ്; ചെപ്പോക്കിലെ മഞ്ഞക്കോട്ട തകർത്തവൻചെന്നൈയ്ക്കെതിരെ മാർകസ് സ്റ്റോയിൻസ് നടത്തിയ പ്രകടനത്തെയും രാഹുൽ അഭിനന്ദിച്ചു. സ്റ്റോയിൻസിനെ മൂന്നാം നമ്പറിൽ ഇറക്കിയ ലഖ്നൗ മാനേജ്മെന്റിന്റെ തീരുമാനം മികച്ചതായിരുന്നു. ലഖ്നൗവിന് മൂന്നാം നമ്പറിൽ ഒരു പവർ ഹിറ്ററെ ആവശ്യമാണ്. ചെന്നൈയിലെ വിക്കറ്റിൽ 210 വലിയ സ്കോറാണ്. അത് പിന്തുടർന്ന് ജയിച്ച സ്റ്റോയിൻസ് ഉൾപ്പടെയുള്ള താരങ്ങൾക്ക് അഭിനന്ദനമെന്നും രാഹുൽ വ്യക്തമാക്കി.