
കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ബാറ്റിംഗ് വിസ്ഫോടനം നടക്കുന്ന സീസൺ ആണിത്. ടീമുകൾ പലവട്ടം 250 എന്ന സ്കോർ പിന്നിട്ടു. ഈ സീസണിൽ ഒരു ഇന്നിംഗ്സിൽ 300ലധികം റൺസ് പിറക്കുമോയെന്നാണ് ക്രിക്കറ്റ് ആരാധകരുടെ ആകാംഷ. അത് ഉണ്ടാകുമെന്നാണ് റോയൽ ചലഞ്ചേഴ്സ് താരം ദിനേശ് കാർത്തിക്ക് പറയുന്നത്.
ഐപിഎല്ലിൽ വലിയ ടോട്ടലുകൾ ഉണ്ടാവുകയാണ്. സീസണിൽ ഇതുവരെ 30 മത്സരങ്ങൾ പിന്നിട്ടു. ലോകത്ത് ഏതൊരു ടൂർണമെന്റിലും ഉണ്ടാകുന്ന വലിയ സ്കോർ ഐപിഎല്ലിലാണ് സംഭവിക്കുന്നത്. ബൗണ്ടറികളുടെ എണ്ണം ഒരുപാട് വർദ്ധിച്ചിരിക്കുന്നു. ഈ സീസണിൽ ഒരു ടീം 300 റൺസ് പിന്നിട്ടാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ലെന്നും ദിനേശ് കാർത്തിക്ക് പറഞ്ഞു.
അർദ്ധ സെഞ്ച്വറി വേഗത്തിൽ മാറ്റം; സീസൺ റെക്കോർഡ് ജെയ്ക് ഫ്രേസറിന് സ്വന്തംറൺഒഴുക്ക് ബൗളർമാരെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. എങ്കിലും പുതിയ ഒരുപാട് താരങ്ങൾ ഐപിഎൽ കളിക്കുന്നുണ്ട്. അവർക്ക് നൂതനമായ ഷോട്ടുകൾ അടിച്ചെടുക്കാൻ സാധിക്കുന്നു. ഒരു ബാറ്റർ ഫോമിലായാൽ ആർക്കും തടയാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇത് മത്സരങ്ങളെ കൂടുതൽ ആവേശകരമാക്കുന്നുവെന്നും കാർത്തിക്ക് വ്യക്തമാക്കി.