
ലഖ്നൗ: ഇന്ത്യൻ പ്രീമിയർ ലീഗിനിടെ മഹേന്ദ്ര സിംഗ് ധോണിക്ക് ലഭിക്കുന്നത് വലിയ ആദരവാണ്. എതിർ ടീമിന്റെ സ്റ്റേഡിയങ്ങളിലും ചെന്നൈ ആരാധകർ ഒഴുകിയെത്തുന്നു. സൂപ്പർതാരത്തിന്റെ ക്രിക്കറ്റ് ജീവിതം ഈ ഐപിഎല്ലോടുകൂടി അവസാനമാകുമെന്നാണ് കരുതുന്നത്. ഇതോടെ കളിക്കളത്തിലെത്തുന്ന ധോണിക്ക് എതിർ ടീമിലെ താരങ്ങൾ ഉൾപ്പടെ വലിയ ബഹുമാനമാണ് നൽകുന്നത്.
ഇത്തരത്തിൽ ധോണിക്ക് ലഭിച്ച ഒരു ബഹുമാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ലഖ്നൗ നായകൻ കെ എൽ രാഹുലാണ് താരം. ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിന് ശേഷം താരങ്ങൾ തമ്മിലുള്ള ഹസ്തദാന ചടങ്ങ് നടക്കുകയാണ്. രാഹുൽ ധോണിക്ക് ആദര സൂചകമായി തലയിൽ നിന്ന് തൊപ്പി ഊരി മാറ്റി.
മുംബൈ ഇന്ത്യൻസിന് വീണ്ടും തിരിച്ചടി; ടിം ഡേവിഡിനും കീറോൺ പൊള്ളാർഡിനും പിഴMost humble and respected person our K L Rahul.. #klrahul #MSDhoni pic.twitter.com/5pch0yJ0IF
— We Love K L (@WeLove_KL) April 20, 2024
രാഹുലിന്റെ പ്രവർത്തിക്ക് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മത്സരത്തിൽ രാഹുലിന്റെ തകർപ്പൻ പ്രകടനവും ഉണ്ടായി. 53 പന്തിൽ 82 റൺസെടുത്ത താരത്തിന്റെ മികവിൽ ലഖ്നൗ എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.