'സ്കൈ' ഓണ് ഫയര്; പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്സിന് മികച്ച സ്കോര്

പഞ്ചാബിന് വേണ്ടി ഹര്ഷല് പട്ടേല് മൂന്നും ക്യാപ്റ്റന് സാം കറന് രണ്ടും വീതം വിക്കറ്റുകള് വീഴ്ത്തി

dot image

മൊഹാലി: ഇന്ത്യന് പ്രീമിയര് ലീഗില് പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യന്സിന് മികച്ച സ്കോര്. ആദ്യം ബാറ്റുചെയ്ത മുംബൈ ഇന്ത്യന്സ് നിശ്ചിത 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 192 റണ്സ് നേടി. അര്ദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാര് യാദവിന്റെ (78) തകര്പ്പന് ഇന്നിങ്സാണ് മുംബൈയ്ക്ക് കരുത്തായത്. പഞ്ചാബിന് വേണ്ടി ഹര്ഷല് പട്ടേല് മൂന്നും ക്യാപ്റ്റന് സാം കറന് രണ്ടും വീതം വിക്കറ്റുകള് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് മൂന്നാം ഓവറില് തന്നെ ഇഷാന് കിഷനെ (8) നഷ്ടമായി. എന്നാല് രണ്ടാം വിക്കറ്റില് രോഹിത് ശര്മ്മ- സൂര്യകുമാര് യാദവ് സഖ്യം മുംബൈയെ മുന്നോട്ട് നയിച്ചു. 81 റണ്സ് കൂട്ടിച്ചേര്ത്ത ഈ കൂട്ടുകെട്ട് 12-ാം ഓവറിലാണ് തകരുന്നത്. 25 പന്തില് മൂന്ന് സിക്സും രണ്ട് ബൗണ്ടറിയുമടക്കം 36 റണ്സെടുത്ത രോഹിത്തിനെ സാം കറന് മടക്കി.

ഹിറ്റ്മാന്@ 250*; ഐപിഎല്ലില് ചരിത്രം കുറിച്ച് മുംബൈയുടെ മുന് നായകന്

മൂന്നാം വിക്കറ്റില് തിലക് വര്മ്മയെ കൂട്ടുപിടിച്ച് സൂര്യ 49 റണ്സ് ചേര്ത്തു. അര്ദ്ധ സെഞ്ച്വറിയും നേടി കുതിക്കുകയായിരുന്ന സൂര്യയെ മടക്കി സാം കറന് ഈ കൂട്ടുകെട്ടും തകര്ത്തു. 53 പന്തില് മൂന്ന് സിക്സും ഏഴ് ബൗണ്ടറിയുമടക്കം 73 റണ്സെടുത്ത സൂര്യ മുംബൈയുടെ ടോപ് സ്കോററായാണ് മടങ്ങിയത്. പിന്നീടെത്തിയ ക്യാപ്റ്റന് ഹാര്ദ്ദിക് പാണ്ഡ്യ (10) വീണ്ടും നിരാശപ്പെടുത്തി. ടിം ഡേവിഡ് (14), റൊമേരിയോ ഷെപ്പേര്ഡ് (1) എന്നിവരും അതിവേഗം മടങ്ങി. അവസാന പന്തില് മുഹമ്മദ് നബി (0) റണ്ണൗട്ടായി. തിലക് വര്മ്മ 18 പന്തില് 34 റണ്സെടുത്ത് പുറത്താകാതെ നിന്നു.

dot image
To advertise here,contact us
dot image