ആധികാരികം അനായാസം ഡല്ഹി; ഗുജറാത്തിനെ ആറ് വിക്കറ്റിന് വീഴ്ത്തി പന്തും പിള്ളേരും

ആദ്യം ബാറ്റുചെയ്ത ഗുജറാത്തിനെ 89 റണ്സുകളില് എറിഞ്ഞൊതുക്കാന് ഡല്ഹിക്ക് സാധിച്ചിരുന്നു

dot image

അഹമ്മദാബാദ്: ഇന്ത്യന് പ്രീമിയര് ലീഗില് ഡല്ഹി ക്യാപിറ്റല്സിന് അനായാസ വിജയം. നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റന്സിനെ ആറ് വിക്കറ്റുകള്ക്ക് റിഷഭ് പന്തും സംഘവും പരാജയപ്പെടുത്തി. ഡല്ഹിയുടെ തുടര്ച്ചയായ രണ്ടാം വിജയമാണിത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില് ആദ്യം ബാറ്റുചെയ്ത ഗുജറാത്തിനെ 89 റണ്സുകളില് എറിഞ്ഞൊതുക്കിയ ഡല്ഹി വെറും 8.5 ഓവറില് നാല് വിക്കറ്റ് നഷ്ടത്തില് 92 റണ്സെടുത്ത് വിജയത്തിലെത്തി. സീസണില് ഡല്ഹിയുടെ മൂന്നാം വിജയമാണിത്. ജയത്തോടെ ആറ് പോയിന്റുമായി ഡല്ഹി ആറാം സ്ഥാനത്തെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനെ 17.3 ഓവറില് വെറും 89 റണ്സെടുത്ത് ഓള്ഔട്ടാക്കാന് ഡല്ഹിക്ക് സാധിച്ചിരുന്നു. ഗുജറാത്ത് നിരയില് വെറും മൂന്ന് പേര്ക്ക് മാത്രമാണ് ഇന്ന് രണ്ടക്കം കടക്കാനായത്. 24 പന്തില് 31 റണ്സെടുത്ത റാഷിദ് ഖാനാണ് ടൈറ്റന്സിന്റെ പരാജയഭാരം അല്പ്പമെങ്കിലും കുറയ്ക്കാന് സാധിച്ചത്. ഡല്ഹിക്ക് വേണ്ടി മുകേഷ് കുമാര് മൂന്ന് വിക്കറ്റ് നേടി.

'ടൈറ്റാക്കി' ക്യാപിറ്റല്സ്; ഗുജറാത്തിനെ വെറും 89 റണ്സില് എറിഞ്ഞൊതുക്കി

കുഞ്ഞന് സ്കോറാണ് പിന്തുടര്ന്നതെങ്കിലും ഡല്ഹിക്ക് നാല് വിക്കറ്റ് നഷ്ടപ്പെട്ടു. പൃഥ്വി ഷാ (ആറ് പന്തില് ഏഴ്), ജെയ്ക് ഫ്രേസര് മക്ഗുര്ക്ക് (10 പന്തില് 20), അഭിഷേക് പോറെല് (7 പന്തില് 15), ഷായ് ഹോപ്പ് (10 പന്തില് 19) എന്നിവര് പുറത്തായപ്പോള് ക്യാപ്റ്റന് റിഷഭ് പന്ത് (16*), സുമിത് കുമാര് (9*) എന്നിവര് പുറത്താവാതെ നിന്ന് ഡല്ഹിയെ വിജയത്തിലെത്തിച്ചു. ഗുജറാത്തിന് വേണ്ടി അരങ്ങേറിയ മലയാളി പേസര് സന്ദീപ് വാര്യര് രണ്ട് വിക്കറ്റ് വീഴ്ത്തി.

dot image
To advertise here,contact us
dot image