
റിയോ ഡി ജനീറോ: 58-ാം വയസ്സില് തിരിച്ചുവരവിനൊരുങ്ങി ബ്രസീല് ഇതിഹാസം റൊമാരിയോ. ബ്രസീലിന്റെ ലോകകപ്പ് ജേതാവായ റൊമാരിയോ ബ്രസീലിയന് ക്ലബ്ബായ അമേരിക്ക- റിയോ ഡി ജനീറോ ക്ലബ്ബിന്റെ താരമായാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത്. റൊമാരിയോയുടെ മകന് റൊമാരീഞ്ഞോയും അമേരിക്കയ്ക്കായി കളിക്കുന്നുണ്ട്.
'പാരീസിന് വേണ്ടി ചാമ്പ്യന്സ് ലീഗ് നേടുകയെന്നത് എന്റെ സ്വപ്നമാണ്'; കിലിയന് എംബാപ്പെഫുട്ബോളില് നിന്ന് വിരമിച്ച് 15 വര്ഷത്തിന് ശേഷമാണ് റൊമാരിയോയുടെ മടങ്ങിവരവ്. ചൊവ്വാഴ്ച റൊമാരിയോ തന്നെയാണ് ഇന്സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. 'ഞാന് ചാമ്പ്യന്ഷിപ്പില് മത്സരിക്കാന് പോകുന്നില്ല. പകരം എന്റെ ഹൃദയത്തില് നിന്നുള്ള ടീമായ അമേരിക്കയ്ക്ക് വേണ്ടി കുറച്ച് മത്സരങ്ങള് കളിക്കും. എന്റെ മകനൊപ്പം പന്തുതട്ടുകയെന്ന മറ്റൊരു സ്വപ്നവും സാക്ഷാത്കരിക്കപ്പെടും', റൊമാരിയോ കുറിച്ചു.
1987 നും 2005 നും ഇടയില് തന്റെ രാജ്യത്തിനായി 70ലധികം മത്സരങ്ങള് കളിച്ച റൊമാരിയോ 56 ഗോളുകള് നേടി. ബ്രസീലിന് വേണ്ടി രണ്ട് ലോകകപ്പുകള് കളിച്ച റൊമാരിയോ 1994ല് അഞ്ച് ഗോളുകള് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. 2008ല് ഫുട്ബോളില് നിന്ന് വിരമിച്ച അദ്ദേഹം 2009ല് അമേരിക്കയുടെ സ്പോര്ടിങ് ഡയറക്ടറാവുകയും ചെയ്തു.