
/sports-new/cricket/2024/04/16/struggling-for-form-rcb-all-rounder-glenn-maxwell-takes-a-break-from-ipl-2024
ബെംഗളൂരു: ഐപിഎല്ലിൽ മോശം പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ് താരം ഗ്ലെൻ മാക്സ്വെൽ നടത്തുന്നത്. പിന്നാലെ താരത്തിന് ഇടവേള നൽകാൻ റോയൽ ചലഞ്ചേഴ്സ് തീരുമാനിച്ചു. ഇപ്പോള് താൻ ടീമിൽ നിന്ന് ഇടവേളയെടുത്തതിന്റെ കാരണം വിശദീകരിക്കുകയാണ് ഗ്ലെൻ മാക്സ്വെൽ. താൻ ആവശ്യപ്പെട്ടിട്ടാണ് ടീം തനിക്ക് വിശ്രമം നൽകിയതെന്നാണ് താരം പറയുന്നത്.
കഴിഞ്ഞ മത്സരത്തിന് ശേഷം താൻ ഡു പ്ലെസിയോടും പരിശീലക സംഘത്തോടും പറഞ്ഞു, തനിക്ക് പകരം മറ്റൊരാളെ പരീക്ഷിക്കാൻ സമയമായെന്ന്. മാനസികവും ശാരീരികവുമായ ഒരിടവേള തനിക്ക് ആവശ്യമാണ്. എവിടെയാണ് താൻ പരാജയപ്പെടുന്നതെന്ന് കണ്ടെത്തണം. ഈ ടൂർണമെന്റിൽ തന്നെ തിരിച്ചുവരണം. അതിനുള്ള ശ്രമത്തിലാണ് താനെന്നും മാക്സ്വെൽ പ്രതികരിച്ചു.
ടോസിൽ കൃത്രിമത്വം നടക്കുന്നത് ഇങ്ങനെയാണ്; കമ്മിൻസിനോട് വിശദീകരിച്ച് ഫാഫ് ഡു പ്ലെസിസ്പവർപ്ലേയ്ക്ക് ശേഷം മികച്ച സ്കോർ നേടാൻ ടീമുകൾക്ക് കഴിയണം. ആ സമയത്താണ് താൻ ക്രീസിലേക്ക് എത്തുന്നത്. കുറച്ച് മത്സരങ്ങളിൽ മാത്രമെ താൻ പുറത്ത് നിൽക്കൂ. ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മികച്ച ഫോമിൽ ടീമിലേക്ക് തിരിച്ചുവരുമെന്നും താരം വ്യക്തമാക്കി.