എല്ലാ കാര്യങ്ങളും താരങ്ങളുടെ കൈയ്യിൽ അല്ല; ബിസിസിഐ കരാർ നഷ്ടത്തിൽ ഇഷാൻ കിഷൻ

എത്ര മികച്ച ബൗളിംഗ് ആണെങ്കിലും ആക്രമിച്ച് കളിക്കുന്ന താരമാണ് താനെന്ന് ഇഷാൻ കിഷൻ പറഞ്ഞു.

dot image

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ ഫോമിലാണ് ഇഷാൻ കിഷൻ. റോയൽ ചലഞ്ചേഴ്സിനെതിരെ 34 പന്ത് നേരിട്ട കിഷൻ 69 റൺസെടുത്തു. എന്നാൽ ഐപിഎല്ലിന് ദിവസങ്ങൾക്ക് മുമ്പ് താരത്തിന് ബിസിസിഐ കരാർ നഷ്ടമായിരുന്നു. ഇക്കാര്യത്തിൽ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിന് ശേഷം ഇഷാൻ കിഷൻ പ്രതികരണം നടത്തി.

ക്രിക്കറ്റിൽ നിന്ന് താൻ ഇടവേളയെടുത്ത സമയത്ത് ഒരുപാട് വിമർശനങ്ങൾ ഉണ്ടായി. സമൂഹമാധ്യമങ്ങിൽ പലരും തന്നെ അധിക്ഷേപിച്ചു. എല്ലാവരും ചില കാര്യങ്ങൾ മനസിലാക്കണം. ഒരു താരമെന്ന നിലയിൽ തനിക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത കാര്യങ്ങളുണ്ട്. ലഭിക്കുന്ന അവസരങ്ങൾ പരമാവധി ഉപയോഗിക്കുകയാണ് നാം ചെയ്യേണ്ടത്. എത്ര മികച്ച ബൗളിംഗ് ആണെങ്കിലും ആക്രമിച്ച് കളിക്കുന്ന താരമാണ് താനെന്ന് ഇഷാൻ കിഷൻ പറഞ്ഞു.

സ്ട്രൈക്ക് റേറ്റ് വെറും 33.33; വിരാട് കോഹ്ലിക്ക് പാക് താരത്തിന്റെ പരിഹാസം

മത്സരത്തിലെ തകർപ്പൻ പ്രകടനത്തിലും കിഷൻ പ്രതികരിച്ചു. ട്വന്റി 20 ഒരു വലിയ ഗെയിമാണ്. കഴിഞ്ഞ മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടു. ഞാൻ മികച്ച പ്രകടനം കാഴ്ചവെയ്ക്കാത്ത മത്സരങ്ങളിൽ മറ്റു താരങ്ങളും മോശമായി കളിച്ചു. പിന്നാലെ മുംബൈ താരങ്ങൾ ഒരുമിച്ച് പരാജയത്തിന് കാര്യമായ കാരണങ്ങൾ കണ്ടെത്തി പരിഹരിച്ചുവെന്നും കിഷൻ വ്യക്തമാക്കി.

dot image
To advertise here,contact us
dot image