
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻ നായക മാറ്റത്തിൽ ഹാർദ്ദിക്ക് പാണ്ഡ്യയ്ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. മുംബൈയുടെ വിജയത്തിലും പരാജയത്തിലും ഹാർദ്ദിക്കിനെ ആരാധകർ കൂവി വിളിച്ചു. എന്നാൽ മുംബൈ നായകന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സഹതാരം ഇഷാൻ കിഷൻ.
വെല്ലുവിളികളെ ഇഷ്ടപ്പെടുന്ന താരമാണ് ഹാർദ്ദിക്ക്. ഇത്തരം സാഹചര്യങ്ങൾ താരം മുമ്പും നേരിട്ടിട്ടുണ്ട്. തനിക്ക് ഹാർദ്ദിക്കിനെ വ്യക്തിപരമായി അറിയാം. ആരാധകർക്ക് അവരുടെ നിലപാട് അറിയിക്കാൻ അവകാശമുണ്ട്. അതിൽ ഒരിക്കലും ഹാർദ്ദിക്ക് പരാതി പറയില്ലെന്നും ഇഷാൻ കിഷൻ പറഞ്ഞു.
സൂര്യകുമാറിന്റെ കാലത്ത് ക്രിക്കറ്റ് കളിക്കാൻ കഴിയാത്തതിൽ സന്തോഷം; ഹർഭജൻ സിംഗ്അടുത്ത മത്സരങ്ങളിൽ കൂടുതൽ കരുത്തനായ ഹാർദ്ദിക്ക് കളത്തിലെത്തും. മുംബൈ നായകന്റെ കഠിനാദ്ധ്വാനത്തെ ആരാധകർ വിലമതിക്കും. മികച്ച മത്സരഫലങ്ങൾ ഉണ്ടാകുമ്പോൾ ആരാധകർ എല്ലാം മറക്കും. കഴിഞ്ഞ മത്സരത്തിൽ തന്റെയും മുംബൈ ഇന്ത്യൻസിന്റെയും പ്രകടനത്തിൽ സന്തോഷമുണ്ടെന്നും കിഷൻ വ്യക്തമാക്കി.