
May 22, 2025
04:37 PM
മുംബൈ: പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തകർപ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സൂര്യകുമാർ യാദവ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 19 പന്തിൽ താരം 52 റൺസ് നേടി. പിന്നാലെ വെടിക്കെട്ട് താരത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം ഹർഭജൻ സിംഗ്.
ബൗളർമാരുടെമേൽ ഇത്ര ആധിപത്യം നേടിയ ഒരു ബാറ്ററെ ഞാൻ കണ്ടിട്ടില്ല. ഇത് അവിശ്വസനീയമാണ്. സൂര്യകുമാറിനെതിരെ എങ്ങനെ ഒരാൾ പന്തെറിയും. ഇക്കാലത്ത് ക്രിക്കറ്റ് കളിക്കാത്തതിൽ തനിക്ക് സന്തോഷമുണ്ട്. എല്ലാ പന്തുകൾക്കും സൂര്യയ്ക്ക് ഉത്തരമുണ്ട്. വൈഡ് യോർക്കറായാലും ബൗൺസറായാലും താരത്തിന് കളിക്കാൻ കഴിയുമെന്നും ഹർഭജൻ പറഞ്ഞു.
ഇന്ത്യയ്ക്കായി ടി20 ലോകകപ്പും ടെസ്റ്റ് ചാമ്പ്യൻഷിപ്പും വിജയിക്കണം; രോഹിത് ശർമ്മസ്വീപ്പും പുള്ളും അപ്പർകട്ടും സൂര്യ കളിക്കുന്നത് താൻ കണ്ടു. മറ്റെന്തൊക്കെ കളിക്കാൻ സൂര്യക്ക് സാധിക്കുമെന്ന് തനിക്ക് അറിയില്ല. സൂര്യകുമാർ ഒരു വ്യത്യസ്തനായ താരമാണ്. അയാൾ ഫോമിലാണെങ്കിൽ ഒരു ബൗളറിനും അതിജീവിക്കാൻ കഴിയില്ലെന്നും ഹർഭജൻ വ്യക്തമാക്കി.