'സബാഷ് ഡി കെ, നിങ്ങൾക്ക് ലോകകപ്പ് കളിക്കാം'; കാർത്തിക്കിന് ഹിറ്റ്മാന്റെ അഭിനന്ദനം

തുടർച്ചയായി റിവേഴ്സ് സ്കൂപ്പുകൾ ചെയ്തതിന് പിന്നാലെയാണ് ഹിറ്റ്മാന്റെ അഭിനന്ദനം

dot image

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ ബാറ്റിംഗ് വിസ്ഫോടനം സൃഷ്ടിച്ചിരിക്കുകയാണ് ദിനേശ് കാർത്തിക്ക്. 38കാരനായ താരം 23 പന്തിൽ നിന്ന് 53 റൺസുമായി പുറത്താകാതെ നിന്നു. റോയൽ ചലഞ്ചേഴ്സിനെ മികച്ച സ്കോറിലേക്ക് എത്തിച്ചതും കാർത്തിക്കിന്റെ ബാറ്റിംഗ് വിസ്ഫോടനമാണ്.

ഐഎസ്എല്ലിൽ ഛേത്രിക്ക് പിഴച്ച ദിവസം; ബെംഗളൂരുവിന് നാല് ഗോൾ തോൽവി

മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയും ദിനേശ് കാർത്തിക്കും മികച്ച സുഹൃത്തുക്കളാണ്. കാർത്തിക്കിന്റെ വെടിക്കെട്ടിന് ഗ്രൗണ്ടിൽ വെച്ചു തന്നെ രോഹിത് അഭിനന്ദനം അറിയിച്ചു. ആകാശ് മദ്വാളിനെ തുടർച്ചയായി റിവേഴ്സ് സ്കൂപ്പുകൾ ചെയ്തതിന് പിന്നാലെയാണ് ഹിറ്റ്മാന്റെ അഭിനന്ദനം. മത്സരത്തിലാകെ നാല് തവണയാണ് കാർത്തിക്ക് റിവേഴ്സ് സ്കൂപ്പുകൾ നടത്തിയത്.

രോഹിത് ശർമ്മ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകൻ; വിരാട് കോഹ്ലി

സ്റ്റമ്പ് മൈക് പിടിച്ചെടുത്ത ശബ്ദപ്രകാരം രോഹിത് കാർത്തിക്കിനോട് പറഞ്ഞത് ഇപ്രകാരമാണ്. സബാഷ് ഡി കെ, നിങ്ങൾക്ക് ലോകകപ്പ് കളിക്കാം. മത്സരത്തിൽ ദിനേശ് കാർത്തിക്കിനെ കൂടാതെ ഫാഫ് ഡു പ്ലെസിസ്, രജത് പാട്ടിദാർ എന്നിവരും അർദ്ധ സെഞ്ച്വറികൾ നേടി. മറ്റാർക്കും ബെംഗളൂരു നിരയിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല.

dot image
To advertise here,contact us
dot image