ന്യൂസിലന്ഡിനെതിരായ ടി20 പരമ്പര; അസ്ഹര് മഹ്മൂദിനെ പാകിസ്താന് പരിശീലകനായി നിയമിച്ചു

അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്

dot image

ഇസ്ലാമാബാദ്: മുന് ഓള്റൗണ്ടര് അസ്ഹര് മഹ്മൂദിനെ പാകിസ്താന് പരിശീലകനായി നിയമിച്ചു. ന്യൂസിലന്ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള പാകിസ്താന് പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായാണ് അസ്ഹര് എത്തുക. പാകിസ്താന് ക്രിക്കറ്റ് ബോര്ഡ് (പിസിബി) ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.

ഏപ്രില് 18 മുതല് ഏപ്രില് 27 വരെയാണ് പാകിസ്താന്- ന്യൂസിലന്ഡ് പരമ്പര നടക്കുന്നത്. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. റാവല്പിണ്ടിയിലും ലാഹോറിലുമായാണ് മത്സരങ്ങള് നടക്കുക.

കളിക്കാരനായും പരിശീലകനായും ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള താരമാണ് അസ്ഹര് മഹ്മൂദ്. 164 അന്താരാഷ്ട്ര മത്സരങ്ങളില് പാകിസ്താനെ പ്രതിനിധീകരിച്ചിട്ടുണ്ട്. പാകിസ്താന് ജഴ്സിയില് 2,421 റണ്സും 162 വിക്കറ്റുമാണ് അസ്ഹറിന്റെ സമ്പാദ്യം. 2016 മുതല് 2019 വരെ പാകിസ്താന്റെ ബൗളിങ് കോച്ചായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image