'കുല്ദീപിന്റെ ജീവിതത്തിലെ ഏറ്റവും മോശം വ്യക്തി ഞാനാവും'; ദിനേശ് കാര്ത്തിക്ക്

ഇതില് തനിക്ക് ഏറെ ദു:ഖമുണ്ടെന്നും ദിനേശ് കാര്ത്തിക്ക്

dot image

ബെംഗളൂരു: ഇന്ത്യന് സ്പിന്നര് കുല്ദീപ് യാദവും താനും തമ്മില് ഒരു കാലത്തുണ്ടായിരുന്നത് മോശം ബന്ധമെന്ന് ദിനേശ് കാര്ത്തിക്ക്. 2018ല് താന് കൊല്ക്കത്തയുടെ നായകനായി. ആ സീസണില് കുല്ദീപ് നന്നായി കളിച്ചു. എങ്കിലും 2019, 2020 സീസണുകളില് കുല്ദീപ് മോശം പ്രകടനമാണ് നടത്തിയത്. ഇക്കാലത്താണ് താനും കുല്ദീപും തമ്മിലുള്ള ബന്ധം മോശമായതെന്ന് കാര്ത്തിക്ക് പറഞ്ഞു.

ഒരു ടീമിനെ നയിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ചിലപ്പോള് സൗഹൃദങ്ങള് നഷ്ടപ്പെട്ടേക്കാം. ഇന്ന് നടത്തുന്ന മികച്ച പ്രകടനം താന് ക്യാപ്റ്റനായപ്പോള് കുല്ദീപില് നിന്ന് ഉണ്ടായില്ല. ഈ സമയത്ത് താനും കുല്ദീപും തമ്മില് കടുത്ത സംസാരമുണ്ടായിട്ടുണ്ടെന്ന് കാര്ത്തിക്ക് വെളിപ്പെടുത്തി.

ഐസിസിക്കും ബിസിസിഐക്കും വേണ്ടാത്ത ഷോട്ടുകൾ; സഞ്ജുവിനായി ആരാധക പ്രതിഷേധം

ഒരിക്കലും വ്യക്തിപരമായി താന് കുല്ദീപിനെ അധിക്ഷേപിച്ചിട്ടില്ല. സംസാരങ്ങള് ഉണ്ടായത് പ്രകടനത്തിന്റെ പേരിലാണ്. കുല്ദീപിന്റെ കരിയറില് കണ്ടതില് ഒരു മോശം വ്യക്തിയാവും താന്. ഇതില് തനിക്ക് ഏറെ ദു:ഖമുണ്ടെന്നും ദിനേശ് കാര്ത്തിക്ക് വിശദീകരിച്ചു.

dot image
To advertise here,contact us
dot image