സ്ട്രൈക്ക് റേറ്റ് 170 ഉണ്ടെങ്കിലും 200 വേണമെന്ന് പറയും; കോഹ്ലിക്ക് ബാബറിന്റെ പിന്തുണ

ബാറ്റിംഗിന് അനുകൂല സാഹചര്യമാണെങ്കിൽ താൻ വെടിക്കെട്ട് നടത്തുമെന്നും ബാബർ

dot image

ഇസ്ലാമബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ആദ്യ സെഞ്ച്വറി നേടിയത് സൂപ്പർ താരം വിരാട് കോഹ്ലിയാണ്. 72 പന്തിൽ 113 റൺസുമായി താരം പുറത്താകാതെ നിന്നു. എങ്കിലും സൂപ്പർ താരത്തിന്റെ ഒറ്റയാൾ പോരാട്ടത്തിലും കടുത്ത വിമർശനമാണ് ഉയർന്നത്. കുറഞ്ഞ സ്ട്രൈക്ക് റേറ്റിൽ നേടിയ സെഞ്ച്വറി ടീമിന് ഗുണം ചെയ്തില്ലെന്നാണ് വിമർശനം. എന്നാൽ കോഹ്ലിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താൻ നായകൻ ബാബർ അസം.

സ്ട്രൈക്ക് റേറ്റ്, മികച്ച ഇന്നിംഗ്സ് കളിക്കുക, മത്സരം വിജയിക്കുക ഇവയെല്ലാം വ്യത്യസ്തമായ കാര്യങ്ങളാണ്. ഒരു മത്സരം വിജയിക്കുമ്പോൾ ഇവയെല്ലാം പരിശോധിക്കും. ഒരു മത്സരത്തിൽ ആദ്യ ആറ് ഓവർ നിർണായകമാണ്. മത്സരത്തിന്റെ സാഹചര്യങ്ങൾ അറിയേണ്ടത് ഈ സമയത്താണ്. തന്റെ ബാറ്റിംഗ് കഴിവുകൾ തനിക്ക് അറിയാം. ബാറ്റിംഗിന് അനുകൂല സാഹചര്യമാണെങ്കിൽ താൻ വെടിക്കെട്ട് നടത്തുമെന്നും ബാബർ പറഞ്ഞു.

ഒരു ക്യാപ്റ്റന് വേണ്ടത് ഇതാണ്; ആദ്യ വിജയത്തിന് ശേഷം രോഹിത് ശര്മ്മയുടെ വാക്കുകള്

സ്ട്രൈക്ക് റേറ്റ് 150 ഉണ്ടെങ്കിൽ 170 വേണമെന്ന് പറയും. 170 ആണെങ്കിൽ 200 വേണമെന്നും വിമർശകർ പറയും. എല്ലാ താരങ്ങൾക്കും വ്യത്യസ്തമായ ബാറ്റിംഗ് ശൈലിയുണ്ട്. അനാവശ്യ താരതമ്യങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ബാബർ അസം വ്യക്തമാക്കി.

dot image
To advertise here,contact us
dot image