ആർ സി ബി ആരാധകർ അത്ര നല്ലവരല്ല; തുറന്നുപറഞ്ഞ് ദിനേശ് കാർത്തിക്ക്

തനിക്കെതിരെ മാത്രമല്ല കുടുംബത്തിനെതിരെയും ഇത്രക്കാർ അധിക്ഷേപങ്ങൾ നടത്തുന്നു

dot image

ബെംഗളൂരു: ഐപിഎല്ലിന്റെ ആദ്യ പതിപ്പ് മുതൽ കളത്തിലുള്ള താരമാണ് ദിനേശ് കാർത്തിക്ക്. ഇക്കാലയളവിൽ ഡൽഹി, പഞ്ചാബ്, മുംബൈ, കൊൽക്കത്ത, ബെംഗളൂരു തുടങ്ങിയ ടീമുകളിൽ കാർത്തിക്ക് കളിച്ചിട്ടുണ്ട്. ഇന്ത്യൻ മുൻ താരം കൂടിയായ കാർത്തിക്ക് ഈ സീസണിന് ശേഷം ഐപിഎൽ കരിയർ അവസാനിപ്പിക്കുകയാണ്.

അവസാന സീസണിൽ ബെംഗളൂരുവിന്റെ താരമാണ് കാർത്തിക്ക്. എന്നാൽ സ്വന്തം ടീമിന്റെ ആരാധകർക്കെതിരെ ഗുരുതര ആരോപണമാണ് ഇപ്പോൾ താരം ഉയർത്തിയിരിക്കുന്നത്. റോയൽ ചലഞ്ചേഴ്സ് ആരാധകർ ആത്മാർത്ഥയുള്ളവരാണ്. അവർ ഒരു കുടുംബമാണ്. എന്നാൽ എല്ലാവരും അങ്ങനെയല്ലെന്ന് കാർത്തിക്ക് പറയുന്നു.

ഐസിസിക്കും ബിസിസിഐക്കും വേണ്ടാത്ത ഷോട്ടുകൾ; സഞ്ജുവിനായി ആരാധക പ്രതിഷേധം

റോയൽ ചലഞ്ചേഴ്സിൽ താനുള്ളപ്പോൾ ആരാധകർ തനിക്കായി ആർപ്പുവിളിക്കുന്നു. തന്നേക്കാൾ മികച്ച താരം മറ്റൊരാൾ ഇല്ലെന്ന് അവർ പറയുന്നു. എന്നാൽ മറ്റ് സാഹചര്യങ്ങളിൽ താനൊരു മോശം താരമെന്ന് അവർ പറയുന്നു. തന്റെ പേര് പറയാതെയാണ് ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നത്. തനിക്കെതിരെ മാത്രമല്ല, തന്റെ കുടുംബത്തിനെതിരെയും ഇത്തരക്കാർ അധിക്ഷേപങ്ങൾ നടത്തുന്നതായും കാർത്തിക്ക് വ്യക്തമാക്കി.

dot image
To advertise here,contact us
dot image