സ്കൈ 'സീന് മാറ്റിയില്ല'; തിരിച്ചുവരവില് വന്നതുപോലെ മടങ്ങി സൂര്യകുമാര് യാദവ്

വണ്ഡൗണായാണ് സൂര്യകുമാര് യാദവ് കളത്തിലിറങ്ങിയത്

dot image

മുംബൈ: മുംബൈ ഇന്ത്യന്സ് ആരാധകര് ഏറെ കാത്തിരുന്ന തിരിച്ചുവരവായിരുന്നു സ്റ്റാര് ബാറ്റര് സൂര്യകുമാര് യാദവിന്റേത്. പരിക്ക് മാറിയെത്തിയ സൂര്യകുമാര് കളിക്കളത്തിലിറങ്ങുമ്പോള് തുടര്പരാജയങ്ങളില് വലഞ്ഞിരുന്ന മുംബൈ ഇന്ത്യന്സിന് ഏറെ ആശ്വാസം നല്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല് ഇടവേളയ്ക്ക് ശേഷം ഡല്ഹിക്കെതിരായ മത്സരത്തില് ക്രീസിലെത്തിയ താരം നിരാശപ്പെടുത്തുകയാണ് ചെയ്തത്.

മുംബൈ ഇന്നിങ്സില് വണ്ഡൗണായാണ് സൂര്യകുമാര് യാദവ് കളത്തിലിറങ്ങിയത്. ആദ്യം ബാറ്റുചെയ്ത മുംബൈയ്ക്ക് വെടിക്കെട്ട് തുടക്കമാണ് രോഹിത് ശര്മ്മ സമ്മാനിച്ചത്. ഇഷാന് കിഷനൊപ്പം ഓപ്പണിങ് വിക്കറ്റില് 80 റണ്സ് അടിച്ചെടുത്ത രോഹിത് ശര്മ്മയെ അക്സര് പട്ടേല് ബൗള്ഡാക്കുകയായിരുന്നു. ആക്രമിച്ച് കളിച്ച രോഹിത് ശര്മ്മ 27 പന്തില് മൂന്ന് സിക്സും ആറ് ബൗണ്ടറിയും സഹിതം 49 റണ്സ് അടിച്ചുകൂട്ടി.

വണ്ഡൗണായി ക്രീസിലെത്തിയെങ്കിലും സൂര്യകുമാര് യാദവ് അതിവേഗം മടങ്ങി. രണ്ട് പന്ത് നേരിട്ടെങ്കിലും പൂജ്യനായായിരുന്നു താരത്തിന്റെ മടക്കം. ആന്റിച്ച് നോര്ക്യയ്ക്കായിരുന്നു വിക്കറ്റ്. എങ്കിലും അവസാന ഓവറുകളില് ടിം ഡേവിഡും റൊമേരിയോ ഷെപ്പേര്ഡും ചേര്ന്ന് നടത്തിയ കിടിലന് ഫിനിഷും മുംബൈയെ മികച്ച സ്കോറിലെത്തിച്ചു. നിശ്ചിത 20 ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് 234 റണ്സാണ് മുംബൈ ഇന്ത്യന്സ് അടിച്ചെടുത്തത്.

dot image
To advertise here,contact us
dot image