
ക്രൈസ്റ്റ്ചർച്ച്: ഇന്ത്യൻ പ്രീമിയർ ലീഗിലെ തകർപ്പൻ പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ നേടിയിരിക്കുകയാണ് മയാങ്ക് യാദവ്. 150 കിലോ മീറ്ററിലധികം വരുന്ന സ്പീഡും കൃത്യമായ ലൈനും ലെങ്തുമാണ് താരത്തിന്റെ പ്രത്യേകത. ഇപ്പോൾ ഇന്ത്യൻ യുവതാരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ന്യുസീലാൻഡ് ടെസ്റ്റ് ടീം നായകനും പേസറുമായ ടിം സൗത്തി.
സ്പീഡിനെ നിയന്ത്രിക്കാനുള്ള മയാങ്കിന്റെ കഴിവ് സന്തോഷിപ്പിക്കുന്നു. ഒരുപാട് താരങ്ങൾക്ക് സ്പീഡിൽ പന്തെറിയാൻ കഴിയും. എന്നാൽ പന്തിനെ നിയന്ത്രിക്കുക എളുപ്പമല്ല. രണ്ട് മത്സരങ്ങളിൽ നിന്നുമാത്രം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടാൻ യുവതാരത്തിന് കഴിഞ്ഞു. ഐപിഎല്ലിലും അതിന് ശേഷവും താൻ മയാങ്കിൽ നിന്ന് പഠിക്കാൻ തയ്യാറെടുക്കുന്നതായും ടിം സൗത്തി വ്യക്തമാക്കി.
അവസാന നിമിഷം അയ്മറിക് ലപോർട്ടെ; സൗദി ലീഗിൽ അൽ നസറിന് വിജയംഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ താരമാണ് മയാങ്ക് യാദവ്. രണ്ട് മത്സരങ്ങൾ മാത്രം കളിച്ച താരം ആറ് വിക്കറ്റുകൾ വീഴ്ത്തിക്കഴിഞ്ഞു. സീസണിൽ മികച്ച പ്രകടനം തുടർന്നാൽ താരത്തിന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.