
/sports-new/cricket/2024/04/06/ruturaj-gaikwad-faces-heat-over-ms-dhonis-role-in-csks-loss-vs-srh
ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് രണ്ടാം തോൽവി നേരിട്ടിരിക്കുകയാണ്. മത്സരത്തിൽ രണ്ട് പന്ത് മാത്രം നേരിട്ട ധോണി ഒരു റൺസുമായി പുറത്താകാതെ നിന്നു. ഏഴാമനായാണ് താരം ക്രീസിലെത്തിയത്. താരത്തിന് ബാറ്റിംഗ് ഓഡറിൽ സ്ഥാനക്കയറ്റം നൽകാത്തതിൽ ചെന്നൈ നായകൻ റുതുരാജ് ഗെയ്ക്ക്വാദിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
ഭുവിയും ഉനദ്കട്ടും ഓഫ് കട്ടറുകളുമായി കളം നിറഞ്ഞു. ഈ സാഹചര്യത്തിൽ ധോണിയെപ്പോലൊരു വലം കയ്യൻ ബാറ്റർക്ക് ഒരുപാട് ചെയ്യാൻ കഴിയുമായിരുന്നുവെന്ന് ഇന്ത്യൻ മുൻ താരം ഇർഫാൻ പഠാൻ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ധോണിക്ക് സ്ഥാനക്കയറ്റം നൽകാതിരുന്നത് അത്ഭുതപ്പെടുത്തിയെന്നാണ് ഇംഗ്ലണ്ട് മുൻ താരം മൈക്കൽ വോണിന്റെ വാക്കുകൾ.
കമ്മിൻസ് താങ്കൾ ധോണിയെ തടഞ്ഞതല്ലേ? മുഹമ്മദ് കൈഫിന്റെ ചോദ്യംമത്സരത്തില് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര് കിംഗ്സിന് അഞ്ച് വിക്കറ്റ് നഷ്ടത്തില് 165 റണ്സാണ് എടുക്കാൻ കഴിഞ്ഞത്. മികച്ച തുടക്കം ലഭിച്ചതിന് ശേഷമാണ് ചെന്നൈ സ്കോർ 165ലേക്ക് ചുരുങ്ങിയത്. മറുപടി ബാറ്റിംഗിൽ സൺറൈസേഴ്സ് അനായാസം ലക്ഷ്യത്തിലെത്തി. 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് വിജയം സ്വന്തമാക്കി.