
മുംബൈ: മുംബൈ ഇന്ത്യന്സിന്റെ സ്റ്റാര് ബാറ്റര് സൂര്യകുമാര് യാദവ് ടീമിനൊപ്പം ചേര്ന്നു. പരിക്ക് മാറിയെത്തിയ താരം വെള്ളിയാഴ്ച ടീമിലെത്തിയതായി മുംബൈ ഇന്ത്യന്സ് തന്നെയാണ് സോഷ്യല് മീഡിയയിലൂടെ അറിയിച്ചത്. മുംബൈ ക്യാംപിലെത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തു. ഡല്ഹിക്കെതിരായ അടുത്ത മത്സരത്തില് താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.
आपला दादूस आला रे! 😍💙#MumbaiMeriJaan #MumbaiIndians | @surya_14kumar pic.twitter.com/0ZJldXIqE2
— Mumbai Indians (@mipaltan) April 5, 2024
പരിക്കേറ്റ വിശ്രമത്തിലായിരുന്ന സൂര്യകുമാര് യാദവ് ശാരീരികക്ഷമത പൂര്ണമായി വീണ്ടെടുത്തതായി നാഷണല് ക്രിക്കറ്റ് അക്കാദമി (എന്സിഎ) അധികൃതര് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. ഇതോടെയാണ് ഏപ്രില് ഏഴ് ഞായറാഴ്ച വാങ്കഡെയില് നടക്കാനിരിക്കുന്ന മുംബൈ- ഡല്ഹി മത്സരത്തില് താരം കളത്തിലിറങ്ങുന്നതിനുള്ള സാധ്യത തെളിഞ്ഞത്.
Jiska humein tha intezaar.. 🤩🤌
— Mumbai Indians (@mipaltan) April 5, 2024
सूर्या दादा is here, Paltan! 💙#MumbaiMeriJaan #MumbaiIndians | @surya_14kumar pic.twitter.com/eL98y970Pe
ട്വന്റി 20 ബാറ്റിങ്ങ് റാങ്കിങ്ങില് ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര് യാദവ് കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി കളിച്ചത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ ഹെര്ണിയ ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. തുടര്ന്ന് ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയില് ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യകുമാര്.
സൂര്യകുമാര് യാദവ് റിട്ടേണ്സ്; സീന് മാറുമെന്ന പ്രതീക്ഷയില് മുംബൈ ആരാധകര്ഹാര്ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയ ശേഷം സീസണില് ഒരു വിജയം പോലും മുംബൈയ്ക്ക് നേടാനായിട്ടില്ല. ഇതുവരെ നടന്ന മൂന്ന് മാച്ചുകളിലും മുംബൈ തോല്വി വഴങ്ങി. ഗുജറാത്ത് ടൈറ്റന്സ്, സണ്റൈസേഴ്സ് ഹൈദരാബാദ്, മലയാളി താരം സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്സ് എന്നിവരോടാണ് മുംബൈ പരാജയം ഏറ്റുവാങ്ങിയത്. സൂര്യകുമാർ എത്തുന്നതോടെ മുംബൈ വിജയവഴിയില് തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്.