
ലഖ്നൗ: സ്പീഡുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റിനെ വിസ്മയിപ്പിച്ചിരിക്കുകയാണ് യുവതാരം മയാങ്ക് യാദവ്. ട്വന്റി 20 ലോകകപ്പിൽ താരത്തിന് അവസരം നൽകണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ തന്റെ ശ്രദ്ധ ഐപിഎല്ലിലാണെന്നും ലോകകപ്പ് ടീമിൽ ഇടം നേടുക എന്നതിൽ അല്ലെന്നുമാണ് മയാങ്കിന്റെ പ്രതികരണം.
ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ പ്രതികരിക്കാൻ താനില്ല. തന്റെ പ്രകടനം മികച്ചതായാൽ താൻ സന്തോഷിക്കും. ഇപ്പോഴത്തെ അവസരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തനിക്ക് ഇഷ്ടം. അതിനാൽ ഐപിഎല്ലിനാണ് തന്റെ മുഖ്യപരിഗണനയെന്നും മയാങ്ക് യാദവ് വ്യക്തമാക്കി.
മില്ലറിന്റെ സേവനം രണ്ടാഴ്ചത്തേയ്ക്ക് നഷ്ടമാകും; സ്ഥിരീകരിച്ച് വില്യംസൺചെറുപ്പം മുതൽ ഫാസ്റ്റ് ബൗളിംഗാണ് താൻ ഇഷ്ടപ്പെട്ടത്. അത് വളർത്തിയെടുക്കാൻ താൻ ഇഷ്ടപ്പെട്ടു. എല്ലാ കാലഘട്ടത്തിലും തന്നെ പ്രോത്സാഹിപ്പിക്കുന്ന ആളുകൾ തനിക്കൊപ്പമുണ്ടായിരുന്നു. അവരുടെ ഉപദേശങ്ങൾ തന്റെ ബൗളിംഗിന് ഏറെ ഗുണമായെന്നും യുവതാരം പറഞ്ഞു.