മയാങ്ക് യാദവിന്റെ മികവിന് പിന്നിൽ ഹാരിസ് റൗഫ്; വിചിത്ര പ്രസ്താവനയുമായി പാക് ആരാധകൻ

തന്റെ വാക്കുകൾ സ്ക്രീൻഷോട്ട് എടുത്ത് വെയ്ക്കാം.

dot image

ഇസ്ലാമബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ തരംഗമായിരിക്കുകയാണ് യുവതാരം മയാങ്ക് യാദവ്. 150 കിലോമീറ്ററിലധികം സ്പീഡിലുള്ള ബൗളിംഗാണ് മയാങ്കിന്റെ പ്രത്യേകത. താരത്തിന് ജൂണിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ അവസരം കൊടുക്കണമെന്ന വാദം ശക്തമാകുകയാണ്. എന്നാൽ മയാങ്കിന്റെ മികച്ച പ്രകടനത്തിന് പിന്നിൽ പാകിസ്താൻ ക്രിക്കറ്റിലെ താരങ്ങളെന്ന വിചിത്ര പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് പാക് ക്രിക്കറ്റ് ടീമിന്റെ ഒരു ആരാധകൻ.

ട്വന്റി 20 ലോകകപ്പിൽ മയാങ്ക് യാദവ് ഉണ്ടാകുമെന്ന് തനിക്ക് ഉറപ്പാണ്. തന്റെ വാക്കുകൾ സ്ക്രീൻഷോട്ട് എടുത്ത് വെയ്ക്കാം. പാകിസ്താനെതിരെ കളിക്കാൻ ഇന്ത്യ മയാങ്കിനെ പരിശീലിപ്പിക്കുകയാണ്. ട്വന്റി 20 ലോകകപ്പിൽ ഹാരിസ് റൗഫ് എങ്ങനെ പന്തെറിഞ്ഞുവെന്ന ദൃശ്യങ്ങൾ ബിസിസിഐ മയാങ്കിന് നൽകിയിട്ടുണ്ടെന്നും ആരാധകൻ പറഞ്ഞു.

ഹാർദ്ദിക്കിന് കീഴിൽ നിരാശൻ,ഈ സീസണിനൊടുവിൽ രോഹിത് മുംബൈ വിടും; റിപ്പോർട്ട്

നസീം ഷായുടെയും ഷഹീൻ അഫ്രീദിയുടെയും ബൗളിംഗിന്റെ ദൃശ്യങ്ങളും മയാങ്ക് കാണുന്നുണ്ട്. ചാമ്പ്യൻസ് ട്രോഫിയിലെ മുഹമ്മദ് അമീറിന്റെ സ്പെല്ലും മയാങ്കിന് ലഭിച്ചുകഴിഞ്ഞു. ലഖ്നൗ സൂപ്പർ ജയന്റ്സ് ബൗളിംഗ് പരിശീലകൻ മോൺ മോർക്കൽ പാകിസ്താന്റെ ബൗളിംഗ് യൂണിറ്റിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. മോർക്കൽ മയാങ്കിനെ മികച്ച താരമാക്കുമെന്നും പാക് ആരാധകൻ അഭിപ്രായപ്പെട്ടു.

dot image
To advertise here,contact us
dot image