കുല്ദീപ് യാദവിന് പരിക്ക്, വിശ്രമം വേണം; ആശങ്കയില് ഡല്ഹി ക്യാംപ്

മുംബൈ ഇന്ത്യന്സിനെതിരെയാണ് ഡല്ഹിയുടെ അടുത്ത മത്സരം

dot image

ന്യൂഡല്ഹി: ഡല്ഹി ക്യാപിറ്റല്സിന്റെ സ്റ്റാര് സ്പിന്നര് കുല്ദീപ് യാദവിന് പരിക്ക്. ഗ്രോയിന് ഇഞ്ച്വറി കാരണം താരത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണെന്നാണ് റിപ്പോര്ട്ടുകള്. പരിക്ക് കാരണം കുല്ദീപിന് എത്ര മത്സരങ്ങള് നഷ്ടമാകുമെന്ന് ഇപ്പോള് വ്യക്തമല്ല.

ഡല്ഹി ക്യാപിറ്റല്സിന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങളില് പരിക്ക് കാരണം കുല്ദീപ് ഇറങ്ങിയിരുന്നില്ല. കുല്ദീപ് നിലവില് ക്യാപിറ്റല്സ് സ്ക്വാഡിനൊപ്പം മുംബൈയിലാണുള്ളത്. അതുകൊണ്ട് തന്നെ പരിക്ക് ഗുരുതരമായിരിക്കില്ല എന്നാണ് കരുതുന്നത്. ഏപ്രില് ഏഴിന് മുംബൈ ഇന്ത്യന്സിനെതിരെയാണ് ഡല്ഹിയുടെ അടുത്ത മത്സരം.

'സ്കൈ' ഈസ് ബാക്ക്; മുംബൈ ഇന്ത്യന്സ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചു

ഈ സീസണില് ക്യാപിറ്റല്സിന്റെ ആദ്യ രണ്ട് മത്സരങ്ങളില് കുല്ദീപ് ഇറങ്ങിയിരുന്നു. പഞ്ചാബ് കിംഗ്സിനും രാജസ്ഥാന് റോയല്സിനുമെതിരായ രണ്ട് എവേ മത്സരങ്ങളിലായി താരം മൂന്ന് വിക്കറ്റ് വീഴ്ത്തി. ചെന്നൈ സൂപ്പര് കിങ്സിനും കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനും എതിരായ ഹോം മത്സരങ്ങളാണ് പരിക്ക് കാരണം കുല്ദീപിന് നഷ്ടമായത്.

dot image
To advertise here,contact us
dot image