'വിരാട്, നിങ്ങൾ ചെയ്യേണ്ടത്...'; റോയൽ ചലഞ്ചേഴ്സിനായി ഡിവില്ലിയേഴ്സിന്റെ സന്ദേശം

ടൂർണമെന്റിൽ ഇനിയും റോയൽ ചലഞ്ചേഴ്സിന് പ്രതീക്ഷയുണ്ട്.

'വിരാട്, നിങ്ങൾ ചെയ്യേണ്ടത്...'; റോയൽ ചലഞ്ചേഴ്സിനായി ഡിവില്ലിയേഴ്സിന്റെ സന്ദേശം
dot image

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് 17-ാം പതിപ്പിലും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തിരിച്ചടി നേരിടുകയാണ്. നാല് മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് ബെംഗളൂരുവിനുള്ളത്. വിരാട് കോഹ്ലി മാത്രമാണ് ബെംഗളൂരുവിനായി ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുക്കുന്നത്. ഈ സാഹചര്യത്തിൽ റോയൽ ചലഞ്ചേഴ്സ് മുൻ താരം എ ബി ഡിവില്ലിയേഴ്സ് പ്രതികരണവുമായി രംഗത്തെത്തി. ടീമിൽ എന്ത് മാറ്റമാണ് വേണ്ടതെന്നാണ് ഡിവില്ലിയേഴ്സ് പറഞ്ഞത്.

റോയൽ ചലഞ്ചേഴ്സിന് മികച്ച തുടക്കമാണ് ലഭിക്കുന്നത്. എന്നാൽ മധ്യനിരയിൽ ബാറ്റിംഗ് മോശമാകുന്നു. പവർ പ്ലേയിൽ ബാറ്റിംഗിനായി മറ്റൊരാളെ നിയോഗിക്കാം. ആറ് മുതൽ 15 വരെയുള്ള ഓവറുകളിലാണ് കോഹ്ലിയുടെ സേവനം ബെംഗളൂരു ഉപയോഗിക്കേണ്ടതെന്ന് എ ബി ഡിവില്ലിയേഴ്സ് പറഞ്ഞു.

വമ്പൻ ജയത്തിന്റെ ആഘോഷമില്ല; പന്തിനും സംഘത്തിനും അഭിനന്ദനവുമായി കിംഗ് ഖാൻ

ടൂർണമെന്റിൽ ഇനിയും റോയൽ ചലഞ്ചേഴ്സിന് പ്രതീക്ഷയുണ്ട്. ഭേദപ്പെട്ട തുടക്കമാണ് ടീമിന് ഐപിഎല്ലിൽ ലഭിച്ചിരിക്കുന്നത്. വരാനിരിക്കുന്ന മത്സരങ്ങളിൽ റോയൽ ചലഞ്ചേഴ്സിന് വിജയിക്കാൻ കഴിയുമെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us