
സിൽഹെറ്റ്: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 192 റൺസ് തകർപ്പൻ വിജയം. 511 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ബംഗ്ലാദേശ് 318 റൺസിന് ഓൾ ഔട്ടായി. രണ്ട് മത്സരങ്ങളും വിജയിച്ച ശ്രീലങ്ക പരമ്പര തൂത്തുവാരി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേയ്ക്ക് ഉയരാനും ലങ്കയ്ക്ക് കഴിഞ്ഞു.
മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ ലങ്ക 531 റൺസ് നേടിയിരുന്നു. ആറ് താരങ്ങളുടെ അർദ്ധ സെഞ്ച്വറികളാണ് ലങ്കയ്ക്ക് കരുത്തായത്. വെറും 177 റൺസിൽ ബംഗ്ലാദേശിനെ ആദ്യ ഇന്നിംഗ്സിൽ പുറത്താക്കാനും ലങ്കയ്ക്ക് കഴിഞ്ഞു. എങ്കിലും ബംഗ്ലാദേശിനെ ഫോളോ ഓണിന് അയക്കാതെ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിന് ഇറങ്ങി.
ബാറ്റിംഗ് യൂണിറ്റ് ഉത്തരവാദിത്തം കാണിക്കണം; കോഹ്ലിക്കും മാക്സ്വെല്ലിനും സന്ദേശവുമായി ഡുപ്ലെസിസ്ഏഴിന് 157 റൺസാണ് രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്ക നേടിയത്. 56 റൺസ് നേടിയ എയ്ഞ്ചലോ മാത്യൂസ് മാത്രമാണ് ലങ്കൻ നിരയിൽ പിടിച്ചുനിന്നത്. രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശിനായി മെഹ്ദി ഹസ്സൻ 81 റൺസ് നേടി പുറത്താകാതെ നിന്നു.