'അമ്മേ ഇത് കാണൂ...'; വിസ്മയിപ്പിക്കുന്ന പേസ് ആക്രമണത്തിന് പിന്നാലെ മായങ്ക് യാദവിന്റെ സന്ദേശം

ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം കരിയറിലെ ആദ്യ രണ്ട് മത്സരങ്ങളിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത്.

dot image

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും മിന്നൽ പ്രകടനം പുറത്തെടുത്തിരിക്കുകയാണ് യുവതാരം മായങ്ക് യാദവ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ഐപിഎൽ സീസണിലെ വേഗതയേറിയ പന്തും മത്സരത്തിലുണ്ടായി. പിന്നാലെ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിട്ടിരിക്കുകയാണ് യുവതാരം.

'അമ്മേ ഇത് കാണൂ, എനിക്കിപ്പോൾ പറക്കാൻ കഴിയും'. ഈയൊരു വാചകമാണ് മായങ്ക് തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മത്സരത്തിലെ പ്രകടനത്തിന് മായങ്കിന് മാൻ ഓഫ് ദ മാച്ച് പുരസ്കാരം ലഭിച്ചിരുന്നു. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം കരിയറിലെ ആദ്യ രണ്ട് മത്സരങ്ങളിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത്.

ലഖ്നൗ ഒളിപ്പിച്ചുവെച്ച സ്വർണം; മായങ്ക് പേസിൽ വിറച്ച് ലോകോത്തര ബാറ്റിംഗ് നിര

ആദ്യ മത്സരത്തിൽ 27 റൺസ് വഴങ്ങി മായങ്ക് മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. ജോണി ബെർസ്റ്റോ, പ്രഭ്സിമ്രാൻ സിംഗ്, ജിതേഷ് ശർമ്മ എന്നിവരുടെ വിക്കറ്റുകളാണ് പഞ്ചാബിനെതിരെ മായങ്ക് വീഴ്ത്തിയത്.

dot image
To advertise here,contact us
dot image