രാമനവമി ആഘോഷം; ഐപിഎല്ലില് രണ്ട് മത്സരങ്ങളുടെ തീയതി പുനഃക്രമീകരിച്ച് ബിസിസിഐ

സീസണിൽ ഇതുവരെ 14 മത്സരങ്ങൾ പിന്നിട്ടുകഴിഞ്ഞു

dot image

ന്യൂഡല്ഹി: ഐപിഎല്ലില് രണ്ട് മത്സരങ്ങള് പുനഃക്രമീകരിച്ചതായി ബിസിസിഐ പ്രഖ്യാപിച്ചു. കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ്- രാജസ്ഥാന് റോയല്സ്, ഗുജറാത്ത് ടൈറ്റന്സ്- ഡല്ഹി ക്യാപിറ്റല്സ് എന്നീ മത്സരങ്ങളുടെ തീയതിയിലാണ് മാറ്റം വരുത്തിയത്. ഏപ്രില് 17ന് കൊല്ക്കത്തയിലെ ഈഡന് ഗാര്ഡന്സില് നിശ്ചയിച്ചിരുന്ന കൊല്ക്കത്ത- രാജസ്ഥാന് മത്സരം 16-ാം തീയതി ഇതേവേദിയില് നടക്കും. 16ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില് നടക്കേണ്ടിയിരുന്ന ഗുജറാത്ത്- ഡല്ഹി മത്സരം 17ന് നടത്തും.

കൊല്ക്കത്തയിലെ രാമനവമി ഉത്സവത്തെ തുടര്ന്നാണ് മത്സരങ്ങള് പുനഃക്രമീകരിച്ചത്. ഉത്സവത്തെ തുടര്ന്ന് ഐപിഎല്ലിന് സുരക്ഷ ഉറപ്പാക്കാന് സാധിക്കില്ല. ഇതാണ് ആ ദിവസങ്ങളിലെ മത്സരങ്ങള് പരസ്പരം മാറ്റാന് കാരണം.

സീസണിൽ ഇതുവരെ 14 മത്സരങ്ങൾ പിന്നിട്ടുകഴിഞ്ഞു. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച രാജസ്ഥാൻ റോയൽസാണ് പോയിന്റ് ടേബിളിൽ ഒന്നാമത്. രണ്ട് മത്സരങ്ങൾ വിജയിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം സ്ഥാനത്തുണ്ട്.

dot image
To advertise here,contact us
dot image