
തൃപ്പൂണിത്തുറ: കേരള ക്രിക്കറ്റ് ടീം മുന് ക്യാപ്റ്റന് പാലിയത്ത് രവിയച്ചന് അന്തരിച്ചു. 96 വയസായിരുന്നു. തൃപ്പൂണിത്തുറ കോട്ടയക്കകം ലോട്ടസ് നന്ദനം അപ്പാര്ട്ട്മെന്റില് വെച്ചാണ് അന്ത്യം സംഭവിച്ചത്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ 1000 റൺസും 100 വിക്കറ്റുകളും സ്വന്തമാക്കുന്ന ആദ്യ മലയാളിയാണ് രവിയച്ചൻ.
കേരള ക്രിക്കറ്റിന്റെ വളർച്ചയിൽ നിര്ണായക പങ്ക് വഹിച്ച താരമാണ് രവിയച്ചൻ. 1952 മുതൽ 17 വർഷം രഞ്ജിയില് കേരളത്തിനായി ജെഴ്സി അണിഞ്ഞു. ബാറ്റ്സ്മാനായും ബൗളറായും തിളങ്ങിയ പി രവിയച്ചന് പേരിലാണ് കേരളത്തിന്റെ ആദ്യ ഓള്റൗണ്ടര് ക്രിക്കറ്റര് എന്ന ഖ്യാതി. 55 ഒന്നാം ക്ളാസ് മത്സരങ്ങളിൽ നിന്നായി നേടിയത് 1107 റൺസും 125 വിക്കറ്റുകളും. രണ്ടുതവണ കേരള ടീമിന്റെ നായകനായി മുന്നില് നിന്ന് നയിച്ചു. തൃപ്പൂണിത്തുറ കോവിലകത്ത് അനിയൻ തമ്പുരാന്റെയും കൊച്ചുകുട്ടികുഞ്ഞമ്മയുടെയും മകനായി 1928 മാർച്ച് 12നായിരുന്നു ജനനം. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ, ചേന്ദമംഗലം പാലിയം ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. തൃശൂർ സെൻറ് തോമസ് കോളജിലെ ഇൻറർമീഡിയറ്റിനു ശേഷം അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും നേടി. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ളബ് ആയിരുന്നു രവിയച്ചന്റെ തട്ടകം. ക്രിക്കറ്റിന് പുറമെ ടെന്നീസ്, ഷട്ടില്, ടേബിള് ടെന്നീസ്, ബോള് ബാഡ്മിന്റണ് തുടങ്ങിയ കായിക ഇനങ്ങളിലും രവിയച്ചൻ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
ടോസ് നേടി ഫീല്ഡിംഗിനിറങ്ങി; വാങ്കഡെയില് മുംബൈയെ പിടിച്ചുകെട്ടി സഞ്ജുപ്പടആര്എസ്എസ് ജില്ലാ സംഘ ചാലക്, ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളും നിർവ്വഹിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് എന്നീ സംഘടനകളുടെ അധ്യക്ഷ സ്ഥാനത്തും രവിയച്ചൻ സേവനം അനുഷ്ഠിച്ചിരുന്നു.