'വിരാട് ഭയ്യാ, ഉപദേശത്തിനും ബാറ്റിനും നന്ദി'; സ്നേഹോപഹാരത്തിൻ്റെ സന്തോഷം പങ്കുവെച്ച് റിങ്കു സിങ്ങ്

ആര്സിബിക്കെതിരെ റിങ്കു അഞ്ച് റണ്സെടുത്ത് പുറത്താകാതെ നിന്നു

dot image

ബെംഗളൂരു: കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിങ്ങിന് ബാറ്റ് സമ്മാനമായി നല്കി വിരാട് കോഹ്ലി. ഇന്നലെ നടന്ന കൊല്ക്കത്ത- റോയല് ചലഞ്ചേഴ്സ് മത്സരത്തിന് ശേഷമാണ് റിങ്കു സിങ്ങിന് കോഹ്ലി സ്നേഹ സമ്മാനം നല്കിയത്. ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമിയില് നടന്ന മത്സരത്തില് കൊല്ക്കത്ത ഏഴ് വിക്കറ്റുകളുടെ വിജയം സ്വന്തമാക്കിയിരുന്നു.

മത്സരശേഷം ഡ്രെസിങ് റൂമില് വെച്ചാണ് കോഹ്ലി റിങ്കു സിങ്ങിന് ബാറ്റ് സമ്മാനമായി നല്കിയത്. റിങ്കു തന്റെ ഇന്സ്റ്റഗ്രാം സ്റ്റോറിയിലൂടെ കോഹ്ലിക്ക് നന്ദി പറയുകയും ചെയ്തു. ഉപദേശങ്ങള്ക്കും ബാറ്റിനും നന്ദി എന്ന ക്യാപ്ഷനോടെയാണ് റിങ്കു സ്റ്റോറി പോസ്റ്റ് ചെയ്തത്.

മത്സരത്തിലെ പരാജയത്തിന് ശേഷം റോയല് ചലഞ്ചേഴ്സും വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോയിലും കോഹ്ലിയില് നിന്ന് ബാറ്റ് സ്വീകരിക്കുന്ന റിങ്കുസിങ്ങിനെ കാണാം. 'ഈ ബന്ധമാണ് നമ്മള് കാണാന് ആഗ്രഹിച്ചത്' എന്ന ക്യാപ്ഷനോടെ കൊല്ക്കത്തയും ചിത്രങ്ങള് സോഷ്യല് മീഡിയയില് പങ്കുവെച്ചു. ആര്സിബിക്കെതിരെ കൊല്ക്കത്ത വിജയിക്കുമ്പോള് അഞ്ചാമനായി ക്രീസിലെത്തിയ റിങ്കു അഞ്ച് റണ്സെടുത്ത് പുറത്താകാതെ നില്ക്കുകയായിരുന്നു.

dot image
To advertise here,contact us
dot image