'ഇത് അഭിനയമാണെങ്കില് അവര്ക്ക് ഓസ്കര് കൊടുക്കണം'; കോഹ്ലി-ഗംഭീർ ഹഗ്ഗിൽ സുനിൽ ഗാവസ്കര്

ബെംഗളൂരുവിനെതിരായ മത്സരത്തില് ഏഴ് വിക്കറ്റ് വിജയമാണ് കെകെആര് സ്വന്തമാക്കിയത്

dot image

ബെംഗളൂരു: റോയല് ചലഞ്ചേഴ്സ്-കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ വിരാട് കോഹ്ലിയും ഗൗതം ഗംഭീറും പരസ്പരം കെട്ടിപ്പിടിച്ചത് വാര്ത്തയായിരുന്നു. ശത്രുക്കളായ കോഹ്ലിയും ഗംഭീറും തമ്മില് വൈരം മറന്ന് കെട്ടിപ്പിടിച്ചത് സോഷ്യല് മീഡിയയിലും ചര്ച്ചകള് വഴിവെച്ചു. സംഭവത്തെക്കുറിച്ച് മുന് ഇന്ത്യന് താരവും കമന്റേറ്ററുമായ സുനില് ഗാവസ്കറിന്റെ പ്രതികരണമാണ് ഇപ്പോള് വൈറലാവുന്നത്.

മഞ്ഞുരുകിയോ?; മൈതാനത്ത് കോഹ്ലിയെ കെട്ടിപ്പിടിച്ച് ഗംഭീര്, വീഡിയോ

സംഭവത്തെക്കുറിച്ച് കമന്റേറ്റര്മാരും മുന് താരങ്ങളുമായ രവി ശാസ്ത്രിയും സുനില് ഗാവസ്കറും സംസാരിക്കുകയായിരുന്നു. ഈ കെട്ടിപ്പിടിത്തത്തിന് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന് ഒരു ഫെയര് പ്ലേ അവാര്ഡ് ലഭിക്കുമെന്ന് രവി ശാസ്ത്രി പറഞ്ഞു. വെറും ഫെയര് പ്ലേ മാത്രമല്ല ഓസ്കര് വരെ കിട്ടുമെന്നാണ് സുനില് ഗാവസ്കര് പറയുന്നത്.

ഇന്ത്യന് പ്രീമിയര് ലീഗില് റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയം സ്വന്തമാക്കിയിരുന്നു. ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ഏഴ് വിക്കറ്റ് വിജയമാണ് കെകെആര് സ്വന്തമാക്കിയത്. വിരാട് കോഹ്ലിയുടെ (83*) നിര്ണായക ഇന്നിങ്സിന്റെ കരുത്തില് ബെംഗളൂരു ഉയര്ത്തിയ 183 റണ്സ് വിജയലക്ഷ്യം 16.5 ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില് 186 റണ്സ് നേടി കൊല്ക്കത്ത മറികടക്കുകയായിരുന്നു.

dot image
To advertise here,contact us
dot image