
ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില് ശ്രീലങ്ക ശക്തമായ നിലയില്. രണ്ടാം ടെസ്റ്റിലെ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള് നാല് വിക്കറ്റ് നഷ്ടത്തില് 314 റണ്സെന്ന നിലയിലാണ് ശ്രീലങ്ക. കുശാല് മെന്ഡിസ് (93), ദിമുത് കരുണരത്നെ (86) എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് ഒന്നാം ദിനം ലങ്കയ്ക്ക് കരുത്തായത്.
Three 50+ scores from the top order batsmen and Sri Lanka end day one on 314/4. #BANvSL pic.twitter.com/pU5BueYEmf
— Sri Lanka Cricket 🇱🇰 (@OfficialSLC) March 30, 2024
രണ്ടാം ടെസ്റ്റില് ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. നിഷാന് മധുശങ്കയും ദിമുത് കരുണരത്നെയും 96 റണ്സാണ് ഓപ്പണിങ് വിക്കറ്റില് അടിച്ചുകൂട്ടിയത്. 105 പന്തില് നിന്ന് 57 റണ്സെടുത്ത നിഷാനെ ഹസന് മഹ്മൂദ് റണ്ണൗട്ടാക്കി. ടീം സ്കോര് 200 കടന്നതിന് പിന്നാലെ ദിമുത് കരുണരത്നെയും പുറത്തായി. 129 പന്തില് നിന്ന് 86 റണ്സെടുത്ത താരത്തെ ഹസന് മഹ്മുദ് ബൗള്ഡാക്കി.
വണ്ഡൗണായി എത്തിയ കുശാല് മെന്ഡിസ് തകര്ത്തടിച്ചതോടെ ശ്രീലങ്ക അതിവേഗം കുതിച്ചു. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന മെന്ഡിസിനെ ഷാക്കിബ് അല് ഹസന് മെഹിദി ഹസന്റെ കൈകളിലെത്തിച്ചു. 150 പന്തില് നിന്ന് 93 റണ്സെടുത്ത മെന്ഡിസ് ലങ്കയെ 263 റണ്സിലെത്തിച്ചാണ് മടങ്ങിയത്.
'സച്ചിന് വരെ ഗാംഗുലിക്ക് കീഴില് കളിച്ചിട്ടുണ്ട്'; പാണ്ഡ്യയോടുള്ള ആരാധകരോഷം മോശമാണെന്ന് അശ്വിന്നാലാമനായി ഇറങ്ങിയ ഏയ്ഞ്ചലോ മാത്യൂസിന് (23) തിളങ്ങാനായില്ല. ആദ്യദിനം സ്റ്റംപെടുക്കുമ്പോള് ദിനേശ് ചണ്ഡിമല് (34*), ധനഞ്ജയ ഡി സില്വ (15*) എന്നിവരാണ് ക്രീസില്. ബംഗ്ലാദേശിന് വേണ്ടി ഹസന് മഹ്മൂദ് രണ്ടും ഷാക്കിബ് അല് ഹസന് ഒരു വിക്കറ്റും വീതം വീഴ്ത്തി.