
മുംബൈ: മുംബൈ ഇന്ത്യന്സ് ക്യാപ്റ്റന് ഹാര്ദ്ദിക് പാണ്ഡ്യയ്ക്ക് നേരെയുള്ള ആരാധക രോഷം അംഗീകരിക്കാനാവില്ലെന്ന് രാജസ്ഥാന് റോയല്സ് താരം രവിചന്ദ്രന് അശ്വിന്. രോഹിത് ശര്മ്മയെ മാറ്റി ഹാര്ദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതുമുതല് ആരാധകര് പ്രതിഷേധത്തിലാണ്. സോഷ്യല് മീഡിയയിലും ഗ്യാലറിയിലും ഹാര്ദ്ദിക്കിനോടുള്ള ദേഷ്യം പ്രകടിപ്പിച്ചു കൊണ്ടേയിരിക്കുകയാണ് ആരാധകർ. ഇതിനോട് പ്രതികരിച്ചാണ് അശ്വിൻ രംഗത്തെത്തിയിരിക്കുന്നത്. സീനിയര് താരങ്ങള് യുവ ക്യാപ്റ്റന് കീഴില് കളിക്കുന്നത് ക്രിക്കറ്റില് ആദ്യത്തെ കാര്യമല്ലെന്നും ആരാധകരുടെ പ്രവർത്തികള് വളരെ മോശമാണെന്നും താരം പറഞ്ഞു.
'വിരാട് ഭയ്യാ, ഉപദേശത്തിനും ബാറ്റിനും നന്ദി'; സ്നേഹോപഹാരത്തിൻ്റെ സന്തോഷം പങ്കുവെച്ച് റിങ്കു സിങ്ങ്ഹാര്ദ്ദിക് പാണ്ഡ്യയെ മുംബൈ ആരാധകര് പോലും കൂവുന്നുണ്ട്. ടീം മാനേജ്മെന്റ് ആരാധകര്ക്ക് വിശദീകരണം നല്കി രംഗത്തെത്തണമെന്ന് തോന്നുന്നുണ്ടോ? ഹാര്ദ്ദിക്കിന്റേത് മാനേജ്മെന്റിന്റെ മോശം ട്രാന്സ്ഫറായിരുന്നെന്ന് കരുതുന്നുണ്ടോ? എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതില് ആ താരത്തിനോ ടീം മാനേജ്മെന്റിനോ ഒരു പങ്കുമില്ല. ഇത് ആരാധകരുടെ ഉത്തരവാദിത്തമാണെന്നാണ് താന് കരുതുന്നതെന്നായിരുന്നു അശ്വിന്റെ മറുപടി.
'നിങ്ങള്ക്ക് ഒരു കളിക്കാരനെ ഇഷ്ടമല്ലെങ്കില് അയാളെ കൂവുന്നുണ്ടെങ്കില് അതില് ടീം വിശദീകരണം നല്കുന്നത് എന്തിനാണ്? ഇങ്ങനെയൊന്നും മുന്പ് നടന്നിട്ടേയില്ലെന്നാണ് ചിലരുടെ ഭാവം. സച്ചിന് ടെണ്ടുല്ക്കര് വരെ ഗാംഗുലിയുടെ കീഴില് കളിച്ചിട്ടുണ്ട്. ഇവര് രണ്ടുപേരും രാഹുല് ദ്രാവിഡിന്റെ കീഴില് കളിക്കുകയും ചെയ്തിട്ടുണ്ട്. ഇവര് മൂന്നുപേരും അനില് കുംബ്ലെയ്ക്ക് കീഴിലും ഇവരെല്ലാവരും തന്നെ ധോണിയുടെ ക്യാപ്റ്റന്സിക്ക് കീഴിലും കളിച്ചു. ധോണിക്ക് കീഴില് കളിക്കുമ്പോഴും ഇവരെല്ലാവരും ക്രിക്കറ്റിലെ അതികായന്മാരായിരുന്നു. നമുക്ക് ഒരുമിച്ച് പ്രവര്ത്തിക്കേണ്ടതുണ്ട്. ഇത് ക്രിക്കറ്റാണ്', അശ്വിന് വ്യക്തമാക്കി.
Ravi Ashwin said, "if you don't like a player and boo a player, why should a team come out to issue a clarification? We act like this has not happened before. Sachin played under Ganguly's captaincy, these two have both played under Rahul Dravid. These three have played under… pic.twitter.com/Et3fM779IM
— Mufaddal Vohra (@mufaddal_vohra) March 30, 2024
'എല്ലാവരും വിരാട് കോഹ്ലിയെക്കുറിച്ചും എംഎസ് ധോണിയെക്കുറിച്ചും ചര്ച്ച ചെയ്യുന്നു. അവര് ഇന്ത്യന് ക്രിക്കറ്റിന്റെ ഇതിഹാസങ്ങളാണ്. അത് വളരെ മോശം കാര്യമാണ്. ഇത് ക്രിക്കറ്റാണ്. മുഴുവനായും സിനിമാ സംസ്കാരമാണ് ഇപ്പോഴുള്ളത്. പൊസിഷനിങ്, ബ്രാന്ഡിങ്, മാര്ക്കറ്റിങ് എന്നിവയും ക്രിക്കറ്റില് ഉണ്ടെന്ന് എനിക്ക് അറിയാം. പക്ഷേ ഈ ഫാന് ഫൈറ്റുകള് വൃത്തികെട്ടതാണ്', അശ്വിന് കൂട്ടിച്ചേര്ത്തു.