ബാറ്റിംഗിൽ എനിക്ക് പ്രോത്സാഹനം റിങ്കു സിംഗ്; ദിനേശ് കാർത്തിക്ക്

ഈ സീസണിന് ശേഷം ഐപിഎൽ മതിയാക്കാനാണ് ദിനേശ് കാർത്തിക്കിന്റെ തീരുമാനം.

dot image

ബെംഗളൂരു: പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ദിനേശ് കാർത്തിക്ക് പുറത്തെടുത്തത്. 38കാരനായ താരത്തിന്റെ ബാറ്റിംഗിലാണ് റോയൽ ചലഞ്ചേഴ്സ് വിജയത്തിലേക്ക് നീങ്ങിയത്. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് ബാറ്റിംഗ് തകർച്ച നേരിട്ടപ്പോഴും ബെംഗളൂരുവിന് രക്ഷകനായവരിൽ ദിനേശ് കാർത്തിക്ക് ഉണ്ടായിരുന്നു. ഇപ്പോൾ വെടിക്കെട്ട് ബാറ്റിംഗിന് തനിക്ക് പ്രോത്സാഹനം നൽകിയത് യുവതാരം റിങ്കു സിംഗാണെന്ന് പറയുകയാണ് ദിനേശ് കാർത്തിക്ക്.

റിങ്കുവിന്റെ ബാറ്റിംഗ് തനിക്ക് പ്രോത്സാഹനമാണ്. റിങ്കുവിനെപ്പോലുള്ള ആക്രമണ ബാറ്റിംഗ് നടത്തുന്ന താരങ്ങളെ താൻ നിരീക്ഷിക്കാറുണ്ട്. അതുപോലെ ബാറ്റ് ചെയ്യാൻ താൻ പരിശീലിച്ചു. ട്വന്റി 20യിലെ അവസാന ഓവറുകൾക്കായി താൻ കഠിനാദ്ധ്വാനം നടത്തി. ഇപ്പോൾ ഓരോ ഫീൽഡിനും അനുയോജ്യമായ ഷോട്ടുകൾ തിരഞ്ഞെടുക്കാൻ വരെ തനിക്ക് കഴിയുന്നുണ്ടെന്നും കാർത്തിക്ക് വ്യക്തമാക്കി.

ബാബർ തന്നെ മതിയായിരുന്നു; ക്യാപ്റ്റൻസിയിൽ യൂ ടേണിന് പാകിസ്താൻ?

ഈ സീസണിന് ശേഷം ഐപിഎൽ മതിയാക്കാനാണ് ദിനേശ് കാർത്തിക്കിന്റെ തീരുമാനം. 2004ൽ ഇന്ത്യൻ ക്രിക്കറ്റിലേക്ക് വന്ന താരമാണ് കാർത്തിക്ക്. 2022ലെ ട്വന്റി 20 ലോകകപ്പ് വരെയും പല ഘട്ടങ്ങളിലായി കാർത്തിക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image