
മുംബൈ: രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി മുംബൈ ഇന്ത്യൻസ് നായകസ്ഥാനത്ത് ഹാർദ്ദിക്ക് പാണ്ഡ്യ എത്തിയതിൽ ക്രിക്കറ്റ് ലോകത്ത് വലിയ അസ്വസ്ഥതകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഐപിഎൽ കമന്റേറ്ററും ഇന്ത്യൻ മുൻ താരവുമായ നവ്ജ്യോത് സിംഗ് സിന്ധു. ടീമിന്റെ നായകൻ ആരെന്നതിൽ കാര്യമില്ലെന്നും രോഹിത് ശർമ്മ ഇതിഹാസമെന്നുമാണ് നവ്ജ്യോത് സിംഗ് സിന്ധുവിന്റെ വാക്കുകൾ.
താൻ ഇന്ത്യൻ ടീമിലായിരുന്നപ്പോൾ അഞ്ച് നായകന്മാർക്ക് കീഴിൽ കളിച്ചിട്ടുണ്ട്. കപിൽ ദേവ്, ദിലീപ് വെംഗ്സർക്കാർ, സുനിൽ ഗാവസ്കർ, കൃഷ്ണമചാരി ശ്രീകാന്ത്, രവി ശാസ്ത്രി എന്നിവർക്ക് കീഴിലാണ് താൻ കളിച്ചിട്ടുള്ളത്. നായകൻ ആരായാലും ഞങ്ങളെല്ലാം രാജ്യത്തിന് വേണ്ടിയാണ് കളിച്ചത്. അതുപോലെ ഹാർദ്ദിക്ക് നായകനെന്ന് കരുതി രോഹിത് ശർമ്മ ചെറുതാകുന്നില്ലെന്നും രോഹിത് വ്യക്തമാക്കി.
പീരങ്കിപ്പടയോട് പൊട്ടിത്തെറിച്ച് സ്ലൊവീന്യ; ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനും തോൽവിഅസ്വസ്ഥതകൾക്കിടെ മുംബൈ ഇന്ത്യൻസ് ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ്. സൺറൈസേഴ്സ് ഹൈദരാബാദാണ് എതിരാളികൾ. ആദ്യ മത്സരം പരാജയപ്പെട്ടതിനാൽ ഇന്ന് ജയിച്ച് തുടങ്ങുകയാണ് ഇരുടീമുകളുടെയും ലക്ഷ്യം.