
ഇസ്ലാമബാദ്: പാകിസ്താൻ ക്രിക്കറ്റ് ടീം നായകനായി ബാബർ അസമിനെ വീണ്ടും നിയമിക്കാൻ സാധ്യത. ഷഹീൻ ഷാ അഫ്രീദിക്കും ഷാൻ മസൂദിനും നായകമികവ് ഇല്ലെന്നാണ് പാകിസ്താൻ ക്രിക്കറ്റിന്റെ കണ്ടെത്തൽ. ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിന് ശേഷമാണ് പാകിസ്താൻ നായക സ്ഥാനം ബാബർ അസം ഒഴിഞ്ഞത്. പിന്നാലെ ടെസ്റ്റിൽ ഷാൻ മസൂദും ട്വന്റി 20യിൽ ഷഹീൻ ഷാ അഫ്രീദിയും നായകരായി.
ബാബർ അസമിന് താൽപ്പര്യമുണ്ടെങ്കിൽ നായക സ്ഥാനം ഏറ്റെടുക്കണമെന്ന് പാകിസ്താൻ ക്രിക്കറ്റ് താരത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ബാബറിന് ചില കാര്യങ്ങൾ ബോർഡിനെ ധരിപ്പിക്കാനുണ്ടെന്നാണ് സൂചന. പാകിസ്താൻ സൂപ്പർ ലീഗിൽ ലാഹോര് ഖലന്ദേഴ്സിന്റെ നായക സ്ഥാനത്ത് തിളങ്ങിയതാണ് ഷഹീന് ഗുണമായത്.
ഹാലണ്ടിന് ഇഷ്ടം ബാഴ്സയിൽ കളിക്കാൻ; കാശില്ലാതെ കാറ്റലോണിയൻ സംഘംഷഹീൻ നായകനായ ട്വന്റി 20 പരമ്പരയിൽ പാകിസ്താൻ കിവീസിനോട് പരാജയപ്പെട്ടിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ കിവീസ് നാലിലും പാകിസ്താൻ ഒന്നിലും വിജയിച്ചു. ഇത്തവണ പാകിസ്താൻ സൂപ്പർ ലീഗിൽ ലാഹോര് ഖലന്ദേഴ്സ് അവസാന സ്ഥാനക്കാരുമായിരുന്നു.