വമ്പൻ വിജയവുമായി ശ്രീലങ്ക; ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കുതിപ്പ്

അഞ്ചിന് 47 എന്ന സ്കോറിൽ നിന്നാണ് അവസാന ദിനം ബംഗ്ലാദേശ് ബാറ്റിംഗ് ആരംഭിച്ചത്.

dot image

സിൽഹെറ്റ്: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. 328 റൺസിന്റെ കൂറ്റൻ ജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. 511 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലങ്ക 182 റൺസിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ കസുൻ രജിതയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിശ്വ ഫെർണാണ്ടോയുമാണ് ബംഗ്ലാദേശിനെ തകർത്തത്.

അഞ്ചിന് 47 എന്ന സ്കോറിൽ നിന്നാണ് അവസാന ദിനം ബംഗ്ലാദേശ് ബാറ്റിംഗ് ആരംഭിച്ചത്. 87 റൺസെടുത്ത് പുറത്താകാതെ നിന്ന മൊനിമൂൾ ഹഖാണ് കടുവകൾക്കായി അൽപ്പമെങ്കിലും പിടിച്ചുനിന്നത്. മെഹിദി ഹസ്സൻ 33 റൺസെടുത്ത് പുറത്തായി. വിജയത്തോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തേയ്ക്ക് ഉയരാനും ലങ്കയ്ക്ക് കഴിഞ്ഞു.

ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കി സഞ്ജു; മാൻ ഓഫ് ദ മാച്ച് പുരസ്കാരം സന്ദീപിന് നൽകി

മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ശ്രീലങ്ക 280 റൺസിന് പുറത്തായി. മറുപടി പറഞ്ഞ ബംഗ്ലാദേശ് 188 റൺസ് മാത്രമാണ് എടുത്തത്. രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്ക 418 റൺസെടുത്തു. രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി നേടിയ ധനഞ്ജയ ഡി സിൽവ, കുശൽ മെൻഡിൻസ് എന്നിവരാണ് ലങ്കയുടെ വിജയത്തിൽ നിർണായകമായത്.

dot image
To advertise here,contact us
dot image