
ന്യൂഡല്ഹി: ബോര്ഡര്-ഗവാസ്കര് ട്രോഫി ടൂര്ണമെന്റിലെ മത്സരങ്ങളുടെ എണ്ണം കൂട്ടാന് തീരുമാനം. മത്സരങ്ങള് ഇനി അഞ്ചെണ്ണമാക്കി ഉയര്ത്താന് ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും തീരുമാനിച്ചു. ഇന്ത്യയുടെ അടുത്ത ഓസ്ട്രേലിയന് പര്യടനം മുതലാണ് ബോര്ഡര്-ഗവാസ്കര് ട്രോഫി അഞ്ച് മത്സരങ്ങളാവുക.
ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രാധാന്യം വര്ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. 'ടെസ്റ്റ് ക്രിക്കറ്റിന്റെ അന്തഃസത്ത വര്ദ്ധിപ്പിക്കുന്നതിനും അതിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനുമാണ് ഈ വിപുലീകരണം. ഇന്ത്യയും ഓസ്ട്രേലിയയും ഒരുമിക്കുമ്പോള് ഉണ്ടാകുന്ന ഊര്ജ്ജവും ആവേശവും കൊണ്ട് ലോകമെമ്പാടുമുള്ള ആരാധകരെ ആകര്ഷിക്കാനാകുമെന്ന് ഞങ്ങള് പ്രതീക്ഷിക്കുന്നു', ജയ് ഷാ വ്യക്തമാക്കി.
സഞ്ജു തുടങ്ങി മക്കളേ; രാജസ്ഥാന് നായകന് റോയല് ഫിഫ്റ്റിമൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ക്രിക്കറ്റിലെ വമ്പന് ടീമുകള് അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില് ഏറ്റുമുട്ടുന്നത്. 1991-92 സീസണിലാണ് അവസാനമായി ഇന്ത്യയും ഓസ്ട്രേലിയയും അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില് ഏറ്റുമുട്ടിയത്.