
സിൽഹെറ്റ്: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 280ന് മറുപടി പറഞ്ഞ ബംഗ്ലാദേശ് 188ന് പുറത്തായി. 92 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ശ്രീലങ്ക നേടിയത്. രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിനിറങ്ങിയ ലങ്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 19 റൺസെന്ന നിലയിലാണ്.
മൂന്നിന് 32 എന്ന സ്കോറിൽ നിന്നാണ് രണ്ടാം ദിനം ബംഗ്ലാദേശ് ബാറ്റിംഗ് പുഃനരാരംഭിച്ചത്. 47 റൺസെടുത്ത തൈജുൽ ഇസ്ലാം മാത്രമാണ് ബംഗ്ലാദേശ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിന്നത്. ശ്രീലങ്കയ്ക്കായി വിശ്വ ഫെർണാണ്ടോ നാല് വിക്കറ്റ് വീഴ്ത്തി. കസുൻ രജിതയും ലഹിരു കുമാരയും മൂന്ന് വീതം വിക്കറ്റുകളും നേടി.
രച്ചിൻ രവീന്ദ്രയ്ക്ക് നേരെ കോഹ്ലിയുടെ രോഷപ്രകടനം; പ്രതിഷേധിച്ച് ആരാധകർരണ്ടാം ഇന്നിംഗ്സിൽ 10 റൺസെടുത്ത ദിഷൻ മധുഷ്കയുടെ വിക്കറ്റാണ് ലങ്കയ്ക്ക് നഷ്ടമായത്. മത്സരം രണ്ട് സെഷൻ പൂർത്തിയായപ്പോൾ രണ്ടാം ഇന്നിംഗ്സിൽ ലങ്കയ്ക്ക് ഇപ്പോൾ 111 റൺസിന്റെ ലീഡായിട്ടുണ്ട്.