
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് പുതിയ നായകനെ പ്രഖ്യാപിച്ചു. മഹേന്ദ്ര സിംഗ് ധോണിയുടെ പിൻഗാമിയായി റുതുരാജ് ഗെയ്ക്ക്വാദിനെയാണ് ചെന്നൈ നിയോഗിച്ചത്. എന്നാൽ റോയൽ ചലഞ്ചേഴ്സിനെതിരായ ആദ്യ മത്സരത്തിൽ ഫീൽഡിംഗ് സെറ്റ് ചെയ്യുന്നതിലടക്കം ധോണിയുടെ സഹായമുണ്ടായി.
ഈ സമയത്ത് ക്യാമറ ധോണിയെ ഫോക്കസ് ചെയ്തു. ഇതുകണ്ട ജിയോ സിനിമയിലെ കമന്റേറ്ററായ ഇന്ത്യൻ മുൻ താരം വിരേന്ദർ സേവാഗിന്റെ രസകരമായ തമാശയുമുണ്ടായി. സഹോദരാ, റുതുരാജിന്റെ മുഖം കാണിക്കൂ. ചെന്നൈയുടെ ക്യാപ്റ്റൻ റുതുരാജാണ്. ക്യാമറയിൽ കാണുന്നത് ധോണിയുടെ മുഖം മാത്രമാണെന്ന് സേവാഗ് പറഞ്ഞു.
രച്ചിൻ രവീന്ദ്രയ്ക്ക് നേരെ കോഹ്ലിയുടെ രോഷപ്രകടനം; പ്രതിഷേധിച്ച് ആരാധകർനാഗനൃത്തമില്ലാത്ത ബംഗ്ലാദേശി; വിക്കറ്റ് വേട്ടക്കാരൻ മുസ്തഫിസൂർ റഹ്മാൻThala 💛
— Gnanesh Chowdary (@gnaneswar_7) March 23, 2024
The man behind the stumps 🥹
captain Dhoni forever 🦁#CSKvRCB #IPL2024 #MSDhoni pic.twitter.com/iF8Gw4xmhT
മത്സരത്തിന് മുമ്പായി ചെന്നൈയെ നയിക്കുന്നത് താനാകുമെന്ന് റുതുരാജ് പറഞ്ഞിരുന്നു. സ്വയം പര്യാപ്തത നേടുകയാണ് തന്റെ ലക്ഷ്യമെന്ന് താരം വ്യക്തമാക്കി. എന്തായാലും ചെന്നൈ ഓപ്പണർ ഒരു പൂർണ നായകനാകാൻ സമയം എടുക്കുമെന്ന് ഉറപ്പ്. കളത്തിൽ നിർണായക തീരുമാനങ്ങളെടുത്ത് ധോണി ഒപ്പമുണ്ടാകും.