
സിൽഹെറ്റ്: ശ്രീലങ്കയും ബംഗ്ലാദേശും ഒന്നാം ടെസ്റ്റിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 280 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശും ബാറ്റിംഗ് തകർച്ച നേരിടുകയാണ്. ആദ്യ ദിനം അവസാനിക്കുമ്പോൾ ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 32 റൺസെന്ന നിലയിലാണ്.
ധനഞ്ജയ ഡി സിൽവയുടെയും കാമിന്ദു മെൻഡിൻസിന്റെയും സെഞ്ച്വറി മികവിലാണ് ശ്രീലങ്ക ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. ഇരുവരും 102 റൺസ് വീതം നേടി. മറ്റാർക്കും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്നതോടെ ലങ്ക ആദ്യ ദിനം തന്നെ ഓൾ ഔട്ടായി. ബംഗ്ലാദേശ് നിരയിൽ ഖലിദ് അഹമ്മദ്, നാഹിദ് റാണ എന്നിവർ മൂന്ന് വീതം വിക്കറ്റുകളെടുത്തു.
മെസ്സിയും റോണോയും ഒന്നിച്ച് സിഗരറ്റ് വലിക്കുന്നു; ദൃശ്യത്തിന് പിന്നിലെ യാഥാർത്യമെന്ത്?ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ശ്രീലങ്കയുടെയും തുടക്കം തകർച്ചയോടെയാണ്. സാക്കിർ ഹസ്സനും നജ്മുൾ ഹൊസ്സൈൻ ഷാന്റോയും മൊമിനുൾ ഹഖും പുറത്തായി. വിശ്വ ഫെർണാണ്ടോ രണ്ടും കസുൻ രജിത ഒരു വിക്കറ്റും വീഴ്ത്തി.