എന്റെ ഇഷ്ടത്തിന് ടീമിനെ നയിക്കും; നിലപാട് വ്യക്തമാക്കി റുതുരാജ് ഗെയ്ക്ക്വാദ്

നായകരായതിന് ശേഷമാണ് നേതൃമികവ് പഠിക്കുന്നത്.

dot image

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് താരം റുതുരാജ് ഗെയ്ക്ക്വാദിന് അപ്രതീക്ഷിത നിയോഗമാണ് ലഭിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിന് നായകനാകുക. അതും സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണിക്ക് പകരക്കാരനായി. എങ്കിലും ധോണിയാവും കളത്തിൽ ടീമിനെ നയിക്കുകയെന്നും റുതുരാജിനെ നേതൃമികവ് പഠിപ്പിക്കുമെന്നുമാണ് വിലയിരുത്തിൽ. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ചെന്നൈ നായകൻ.

ധോണിയുടെ നായകത്വത്തിന് കീഴിലാണ് നിൽക്കുന്നതെന്ന് ആരോപണം തനിക്ക് നേരേയുണ്ട്. എങ്കിലും തനിക്ക് സ്വന്തം നിലയിൽ ടീമിനെ നയിക്കാനാണ് ഇഷ്ടം. എല്ലാവരും നായകരായതിന് ശേഷമാണ് നേതൃമികവ് പഠിക്കുന്നത്. ഇത്തവണ ചെന്നൈയുടെ ഏറ്റവും വലിയ നഷ്ടം കോൺവേയും പതിരാണെയുമാണെന്നും റുതുരാജ് വ്യക്തമാക്കി.

വിരാട് കോഹ്ലിക്ക് 12,000 ട്വന്റി 20 റൺസ്; നേട്ടത്തിലെത്തുന്ന ആറാമത്തെ താരം

ഐപിഎല്ലിൽ ആദ്യ മത്സരത്തിൽ ചെന്നൈക്കെതിരെ ബെംഗളൂരു ഭേദപ്പെട്ട റൺസ് കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. ഒരു ഘട്ടത്തിൽ ബാറ്റിംഗ് തകർച്ച നേരിട്ട ബെംഗളൂരുവിന് അനുജ് റാവത്തിന്റെയും ദിനേശ് കാർത്തിക്കിന്റെയും ബാറ്റിംഗാണ് തുണയായത്.

dot image
To advertise here,contact us
dot image