ഭൂമിയോളം വിനീതനാകു...; ഇന്ത്യൻ പേസർക്ക് സച്ചിൻ നൽകിയ മുന്നറിയിപ്പ്

അടുത്ത പന്തിൽ തന്നെ തനിക്ക് വിക്കറ്റ് ലഭിച്ചുവെന്നും താരം

dot image

മുംബൈ: ഒരുപാട് ക്രിക്കറ്റ് താരങ്ങൾക്ക് പ്രോത്സാഹനമായ താരമാണ് സച്ചിൻ തെണ്ടുൽക്കർ. കളിക്കളത്തിനുള്ളിലും സഹതാരങ്ങൾക്ക് സച്ചിന്റെ പിന്തുണ ഏറെ ഗുണം ചെയ്തു. ഇത്തരത്തിൽ ഒരു അനുഭവം തുറന്ന് പറയുകയാണ് ഇന്ത്യൻ മുൻ പേസർ വരുൺ ആരോൺ. അരങ്ങേറ്റ ടെസ്റ്റിൽ വിക്കറ്റെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടിയ സമയത്താണ് സച്ചിന്റെ വാക്കുകൾ തനിക്ക് ഗുണം ചെയ്തതെന്ന് താരം പറയുന്നു.

2011ൽ വാങ്കഡെയിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് താൻ അരങ്ങേറ്റം കുറിച്ചത്. ബാറ്റിംഗിന് അനുകൂലമായ പിച്ചായിരുന്നു മുംബൈയിലേത്. വെസ്റ്റ് ഇൻഡീസ് സ്കോർ നാല് വിക്കറ്റ് നഷ്ടത്തിൽ 500 കടന്നു. വിക്കറ്റൊന്നും ലഭിക്കാതെ താൻ സങ്കടപ്പെട്ടിരുന്നു. അപ്പോഴാണ് സച്ചിന്റെ വാക്കുകൾ തനിക്ക് പ്രോത്സാഹനമായതെന്ന് ആരോൺ പറഞ്ഞു.

ഐപിഎൽ കിരീടം എന്റെ സ്വപ്നം, ഇത്തവണ സ്വന്തമാക്കാൻ കഴിയും; വിരാട് കോഹ്ലി

എന്തുകൊണ്ടാണ് താങ്കൾ വിഷമിച്ചിരിക്കുന്നതെന്ന് സച്ചിൻ ചോദിച്ചു. ജീവിതത്തിൽ ആദ്യമായിട്ടാണ് 21 ഓവർ എറിഞ്ഞിട്ടും വിക്കറ്റ് ലഭിക്കാത്തതെന്ന് താൻ മറുപടി നൽകി. ക്രിക്കറ്റ് കരിയറിൽ ആദ്യ ലോകകപ്പ് നേട്ടത്തിന് താൻ 22 വർഷം കാത്തിരുന്നുവെന്ന് സച്ചിൻ മറുപടി നൽകി. കഴിയുന്നത്ര വിനീതനാകു, എന്നിട്ട് പന്തെറിയുവെന്നും സച്ചിൻ ഉപദേശിച്ചു. അടുത്ത പന്തിൽ തന്നെ തനിക്ക് വിക്കറ്റ് ലഭിച്ചെന്നും ആരോൺ വ്യക്തമാക്കി.

'തല'യായി റോക്കറ്റ് രാജ; സൂപ്പർ കിംഗ്സിന് റുതുരാജ് നായകൻ

മത്സരത്തിലാകെ മൂന്ന് വിക്കറ്റുകൾ നേടാനും ആരോണിന് കഴിഞ്ഞു. മത്സരത്തിൽ 166 റൺസടിച്ച ഡാരൻ ബ്രാവോയുടെ വിക്കറ്റാണ് തനിക്ക് ലഭിച്ചത്. പിന്നീട് കാർട്ടൺ ബോയുടെയും ഡാരൻ സാമിയുടെയും വിക്കറ്റ് സ്വന്തമാക്കാനും തനിക്ക് സാധിച്ചെന്നും ആരോൺ പ്രതികരിച്ചു.

dot image
To advertise here,contact us
dot image