
ധാക്ക: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. മൂന്നാം ഏകദിനത്തിൽ നാല് വിക്കറ്റിന് വിജയിച്ചാണ് ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലങ്ക 235 റൺസിന് ഓൾ ഔട്ടായി. മറുപടി പറഞ്ഞ ബംഗ്ലാദേശ് 40.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ജനിത് ലിയാനഗെയുടെ സെഞ്ച്വറിക്കരുത്തിലാണ് ശ്രീലങ്കൻ സ്കോർ 200 കടന്നത്. ചരിത് അസലങ്കയും 37ഉം കുശൽ മെൻഡിൻസ് 29ഉം റൺസെടുത്തു. ബംഗ്ലാദേശ് നിരയിൽ ടസ്കിൻ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു.
ഗുജറാത്ത് ടൈറ്റൻസിൽ ശുഭ്മൻ ഗില്ലിന്റെ നായക ദിനങ്ങൾ; ഇന്ത്യൻ ക്രിക്കറ്റിന്റെയുംവിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ബംഗ്ലാദേശിന് ഓപ്പണർ തൻസീദ് ഹസ്സൻ മികച്ച തുടക്കം നൽകി. 84 റൺസ് ഹസ്സന്റെ നേട്ടമാണ്. എന്നാൽ വിജയം വേഗത്തിലാക്കിയത് എട്ടാമനായി ഇറങ്ങി വെടിക്കെട്ട് നടത്തിയ റിഷാദ് ഹെസ്സൈനാണ്. 18 പന്തിൽ നാല് ഫോറും അഞ്ച് സിക്സും സഹിതം 48 റൺസുമായി താരം പുറത്താകാതെ നിന്നു.