
ഡല്ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില് തകര്പ്പന് പ്രകടനമാണ് സ്പിന്നര് കുല്ദീപ് യാദവ് പുറത്തെടുത്തത്. എന്നാല് തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടം പുറത്തുപറയുകയാണ് കുല്ദീപ്. മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിലാണ് താന് കരിയറില് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതെന്നാണ് കുല്ദീപിന്റെ വാക്കുകള്.
ധോണിക്ക് കീഴില് കൂടുതല് കാലം കളിക്കാന് താന് ആഗ്രഹിച്ചിരുന്നു. എങ്ങനെ കളിക്കണമെന്ന നിര്ദ്ദേശം ധോണി നല്കിയിരുന്നു. എന്നാല് പെട്ടെന്നൊരു ദിവസം കൂടുതല് ഉത്തരവാദിത്തം ഏല്ക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാണ്. സ്വയം പര്യാപ്തതയില് എത്താന് സമയമെടുക്കുമെന്നും കുല്ദീപ് വ്യക്തമാക്കി.
ബ്രസീല് ടീമില് കാസമിറോ ഇല്ല; പെപ്പെ പകരക്കാരന്പരിമിത ഓവര് ക്രിക്കറ്റില് 227 വിക്കറ്റുകളാണ് കുല്ദീപ് ഇതുവരെ വീഴ്ത്തിയത്. അതില് 114 വിക്കറ്റുകള് ധോണിയുടെ കാലഘട്ടത്തില് താരം സ്വന്തമാക്കി. ബൗളിംഗ് ശരാശരി 22ല് നിന്നും 26ലേക്കും മാറ്റമുണ്ടായി.